ഓവല്‍: കളി മാറുന്നു… ഇരുപതോവറില്‍ നിന്ന് ഇനി അമ്പതോവറിലേക്ക്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം. ഇനിയുള്ള ഓരോ ഏകദിന പരമ്പരയും അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് കൂടി മുന്നില്ക്കണ്ടുള്ളതാണെന്നത് പ്രധാന്യം വര്‍ധിപ്പിക്കുന്നു. ഏകദിനത്തിലെ പ്രകടനം ട്വന്റി20 ലോകകപ്പ് ടീമിനെയും സ്വാധീനിക്കാം.
രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള മുന്‍നിര ടീമാണ് പരമ്പരയില്‍ കളിക്കുന്നത്. ഓപ്പണര്‍ ശിഖര്‍ ധവാനും വിരാട് കോഹ്ലിയും ടീമിലുണ്ട്. ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഇഷാന് കിഷന് എന്നിവരും ബൗളിങ്ങില്‍ മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചഹല്‍, ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ടീമിലുണ്ട്.
ജോസ് ബട്ലര് നയിക്കുന്ന ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമില്‍ ജോ റൂട്ട്, ബെന്‍ സ്റ്റോക്സ്, ജേസണ്‍ റോയി, ജോണി ബെയര്‍സ്റ്റോ, മോയിന്‍ അലി, ഹാരി ബ്രൂക്ക്, സാം കറന്, ലിയാം ലിവിങ്സ്റ്റണ് തുടങ്ങിയ കരുത്തരുണ്ട്.
ഇന്ത്യ-ഇംഗ്ലണ്ട് അവസാന അഞ്ച് മത്സരങ്ങളില്‍ മൂന്ന് ജയം ഇംഗ്ലണ്ടിന്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യയില്‍ നടന്ന പരമ്പര ഇന്ത്യ 2-1ന് നേടിയിരുന്നു. അതേസമയം, അവസാനം കളിച്ച മൂന്ന് മത്സരങ്ങളില്‍ ഇന്ത്യ ജയിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര 3-0ന് നേടി. അതിനു മുന്‍പ് ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നു മത്സരങ്ങളും തോറ്റിരുന്നു.
ലണ്ടനിലെ ഓവല്‍ മൈതാനത്ത് പകല്‍-രാത്രിയാണ് മത്സരം. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചരയ്ക്ക് ആരംഭിക്കും.
ടീം ഇവരില്‍ നിന്ന്
ഇന്ത്യ – രോഹിത് ശര്‍മ, ശിഖര്‍ ധവാന്, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഇഷാന് കിഷന്, അര്‍ഷദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത്, അക്സര്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ.
ഇംഗ്ലണ്ട് – ജോസ് ബട്ലര്, മോയിന്‍ അലി, ജോണി ബെയര്‍സ്റ്റോ, ഹാരി ബ്രൂക്ക്, ബ്രൈഡണ്‍ കാഴ്സ്, സാം കറന്, ലിയാം ലിവിങ്സ്റ്റണ്, ക്രെയ്ഗ് ഒവര്‍ട്ടണ്‍, മാറ്റ് പാര്കിന്സണ്, ജോ റൂട്ട്, ജേസണ്‍ റോയ്, ഫില്‍ സാള്‍ട്ട്, ബെന്‍ സ്റ്റോക്സ്, റീസ് ടോപ്ലെ, ഡേവിഡ് വില്ലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: