ന്യൂദല്‍ഹി: ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ജനസംഖ്യാ വര്‍ദ്ധിക്കുന്നത് നിയന്ത്രിക്കാന്‍ നടപടികള്‍ അനിവാര്യമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്.
ജനസംഖ്യാ വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടു വരുന്നതില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുകയാണ്. എല്ലാ മതങ്ങള്‍ക്കും ഒരേ പോലെ ബാധകമാകുന്ന ഒരു നിയമമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പദ്ധതിയിടുന്നതെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയേക്കാള്‍ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് ഇന്ത്യയില്‍ കൂടുതലാണ്. ചൈനയില്‍ ഒരു മിനുട്ടില്‍ 10 കുട്ടികള്‍ ജനിക്കുമ്പോള്‍ ഇന്ത്യയില്‍ 30 കുട്ടികളാണ് ഒരു മിനുട്ടില്‍ ജനിക്കുന്നത്. ഈ സാഹചര്യത്തില്‍, രാജ്യത്തിന്റെ പുരോഗതിക്ക് ജനസംഖ്യാ നിയന്ത്രണം അനിവാര്യമാണെന്ന് കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. നമ്മുടെ വിഭവങ്ങള്‍ പരിമിതമാണ്. എന്നാല്‍ നമ്മുടെ ജനസംഖ്യ വലിയ തോതില്‍ വികസിക്കുകയാണ്. കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോകുന്നത് ശുഭകരമാകില്ല. കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: