ന്യൂദല്‍ഹി : പകര്‍ച്ചവ്യാധിയുടെ കാലത്ത് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പട്ടിണി തടയുകയും പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുകയും ചെയ്തതായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുമായി തിരുവനന്തപുരത്ത് ഇന്ന് സംവദിക്കവെ, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ സഹായിക്കുകയെന്നതാണ് കേന്ദ്രഗവണ്മെന്റിന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മഹാമാരിക്കാലത്ത് പ്രത്യേകിച്ച് ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ പ്രവാസികളുടെ തൊഴില്‍ സംരക്ഷിക്കാനും വൈദ്യസഹായം ഉറപ്പാക്കാനും പട്ടിണി തടയാനും കേന്ദ്രം നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ജന്‍ധന്‍ യോജന, മുദ്ര യോജന, സ്വനിധി പദ്ധതി തുടങ്ങി വിവിധ കേന്ദ്രഗവണ്മെന്റ് പദ്ധതികളുടെ നേട്ടങ്ങളും മന്ത്രി വിശദീകരിച്ചു.
കഴിഞ്ഞ എട്ടു വര്‍ഷത്തില്‍ ഉജ്ജ്വല, സൗഭാഗ്യ പദ്ധതികള്‍, ജല്‍ ജീവന്‍ മിഷന്‍ എന്നിവ വഴി പാവപ്പെട്ടവര്‍ക്ക് പാചക വാതകവും വൈദ്യുതിയും ടാപ്പ് വെള്ളവും മോദി ഗവണ്മെന്റ് ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതിന് സംസ്ഥാന ഗവണ്മെന്റ്കളുടെ സഹകരണം കേന്ദ്രഗവണ്മെന്റ് പ്രതീക്ഷിക്കുന്നതായും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: