കേരള എക്സ് മുസ്ലീം സംഘടനയെ പ്രകീര്‍ത്തിച്ച് നെതര്‍ലാന്‍ഡ് ജനപ്രതിനിധി സഭാംഗം ഗീര്‍റ്റ് വില്‍ദേര്‍സ്. മതംവിട്ടുവന്നവരെ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും അദേഹം പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു വില്ദേര്സിന്റെ പരാമര്‍ശം.
അവര്‍ ശരിക്കും വളരെ ധൈര്യശാലികളാണ്. വിയോജിപ്പ്, മതനിന്ദ, മതംവെടിയല് എന്നിവ സര്വസാധരണമാക്കാന് അവര്‍ ശ്രമിക്കുന്നു. മതംവിട്ട് പുറത്തുവന്നുവെന്ന് പ്രഖ്യാപിക്കുന്നവരെ അവര്‍ സംരക്ഷിക്കുന്നു. ഗീല്റ്റ് ട്വീറ്റ് ചെയ്തു. ഇന്ത്യയിലേയും ലോകത്തെമ്പാടും ഉള്ളതുമായ മുസ്ലീങ്ങള്‍ മുഹമ്മദിനേയും ഇസ്ലാമിനേയും തിരിച്ചറിയണമെന്നും ഇവയില്‍ നിന്നെല്ലാം സ്വതന്ത്രരാകണമെന്നും അദേഹം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി ഫോര്‍ ഫ്രീഡമിന്റെ നെതര്‍ലാന്‍ഡ് ജനപ്രതിനിധി സഭയിലെ കക്ഷി നേതാവാണ് ഗീര്‍റ്റ് വില്‍ദേര്‍സ്. ജിഹാദിനെതിരേയും ഇസ്ലാമിക വത്കരണത്തിനെതിരേയും നിരന്തരം പ്രതികരിക്കുന്ന നേതാവായ അദേഹം നൂപുര്‍ ശര്‍മ്മയ്ക്ക് പിന്തുണയുമായി രംഗത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: