കൊല്ലം: കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 11 കുപ്രസിദ്ധ കുറ്റവാളികളെ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിനുള്ള ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് കൊല്ലം സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി അറസ്റ്റ് ചെയ്തു.
കരുനാഗപ്പള്ളി, ഓച്ചിറ, ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനുകളില്‍ രണ്ടു വീതവും, പള്ളിത്തോട്ടം, കിളികൊല്ലൂര്‍, അഞ്ചാലുമ്മൂട്, പരവൂര്‍, പാരിപ്പള്ളി എന്നീ സ്റ്റേഷനുകളില്‍ ഓരോ കുറ്റവാളികളേയും ആണ് അറസ്റ്റ് ചെയ്തത്. സിറ്റി പോലീസ് മേധാവി ടി. നാരായണന്റെ നേതൃത്വത്തിലുള്ള ശക്തമായ നടപടികളാണ് കൊടും കുറ്റവാളികളെ ജയിലിലാക്കിയത്.
കരുനാഗപ്പള്ളി തൊടിയൂര്‍ പുത്തന്‍തറയില്‍ ബോക്സര്‍ ദിലീപ്, കരുനാഗപ്പള്ളി ഫൈസല്‍ ഖാന്, ചാത്തന്നൂര്‍ മീനാട് അനു മന്‍സിലില്‍ അമല്‍ ഷാ, ചിറക്കര പ്രസാദ് നിവാസില്‍ അനൂപ് , ഓച്ചിറ മീഴൂര് തറയില്‍ വീട്ടില്‍ പ്യാരി, ക്ലാപ്പന തറയില്‍ തെക്കതില്‍ വീട്ടില്‍ ഇജാസ്, കൊല്ലം വെസ്റ്റ് പള്ളിത്തോട്ടം ചേരിയില്‍ കൗമുദി നഗര്‍ 48-ല്‍ ലൗലാന്റില്‍ ഷാന്‍, മങ്ങാട് ഐശ്വര്യ നഗര്‍-18, ജിഞ്ചു നിവാസില്‍ റോയ്, തൃക്കടവൂര്‍ ഒറ്റക്കല്‍ അജി ഭവനില്‍ അജികുമാര്‍, പൂക്കുളം സുനാമി കോളനിയില്‍ കലേഷ്, കടമ്പാട്ടുകോണം മിഥുന് ഭവനില്‍ മിഥുന് എന്നിവരാണ് കാപ്പാ നിയമപ്രകാരം അറസ്റ്റിലായത്. ഇവരെ കരുതല്‍ തടങ്കലിനായി തിരുവനന്തപുരം, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
കൊലപാതകശ്രമം, അക്രമം, ആയുധം ഉപയോഗിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, അടിപിടി, മയക്കുമരുന്ന് വ്യാപാരം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: