തിരുവനന്തപുരം: കേരളത്തെ സാംസ്കാരിക അപചയത്തില്‍നിന്നും മോചിപ്പിക്കാന്‍ ബാലഗോകുലം മുന്നോട്ടുവരണമെന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. ബാലഗോകുലം 47-ാം സംസ്ഥാന വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാസംകാരിക അചയത്തില് നിന്നും മോചിപ്പിക്കാനുള്ള പ്രവര്‍ത്തനം കുടംബങ്ങളില്‍ നിന്നും തുടങ്ങണം. ലഹരിമരുന്നുകളുടെ ഉപയോഗത്തില്‍ കേരളം ഇന്ന് രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സിന്തറ്റിക് ലഹരിയിലേക്ക് മാറിയിരിക്കുന്നു, വിദ്യാര്‍ത്ഥികളെ കാര്യര്‍ മാരാക്കി മാറ്റുന്നു. ഗുളികയും സ്റ്റാമ്പുമൊക്ക മാറി മിഠായി രൂപത്തില്‍ ലഹരിമരുന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് എത്തുന്നു. ലഹരി മരുന്ന് കേസുകളില്‍ നാലിരട്ടി വര്‍ദ്ധവനാണ് സംസ്ഥാനത്ത് ഉണ്ടാകുന്നത്. ലഹരിമരുന്ന് രാജ്യാന്തര തീവ്രവാദത്തിനുള്ള ഫണ്ട് സമാഹരണം കൂടിയാണ്. ലഹരിമാഫിയ കേരളം കീഴടക്കുമ്പോള്‍ ഭരണാധികാരികള്‍ കണ്ണടക്കുകയാണ്. സത്യം പറഞ്ഞാല്‍ തേജോവധം ചെയ്യാന്‍ ഭരണ-പ്രതിപക്ഷം ഒരുമിച്ച് രംഗത്തെത്തു.
നര്‍ക്കോട്ടിക് ജിഹാദ് എന്നുപറഞ്ഞ വാദികനോടുള്ള സമീപനം നാം കണ്ടതാണ്. അമ്മമാര്‍ നല്കുന്ന അമിത സ്വാതത്ര്യം പലപ്പോഴും ആണ്‍കുട്ടികള്‍ അസാന്മിക പ്രവര്ത്തലേക്ക് പോകാന്‍ കാരാമണാകുന്നുണ്ട്. അതിനാല്‍ കുടുംബങ്ങളില്‍ ഇത് സംബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വ്ത്തില് നടത്തണം. ഒപ്പം ശ്രീകൃഷ്ണജയന്തി അമ്പലങ്ങളിലവും വീടുകളിലും മാത്രം ആഘോഷിക്കാതെ സാമൂഹിക ആഘോഷമാക്കി മാറ്റണമെന്നും ഇന്നത്തെ കാലഘട്ടം മനസിലാക്കി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. ബാലഗോകുലത്തിലൂടെ ആര്‍എസ്എസ്സിലേക്ക് റിക്രൂട്ട് ചെയ്യുന്നവെന്നാണ് ചിലര്‍ ആക്ഷേപിക്കുന്നത്. ബാലഗോകുലം നടത്തുന്ന റിക്രൂട്ട്മെന്റ് കേരളത്തിന്റെ സനാതന സംസാകരത്തിലേക്കാണ്. ആ റിക്രൂട്ടമെന്റ് ചിലരുടെ ഉറക്കം കെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശിവഗിരി മഠത്തിലെ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ഉത്തരവാദിത്വമുള്ള തലമുറയെ വളര്‍ത്തിയെടുക്കാന്‍ ബാലഗോകുലം പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസത്തില്‍ സാമൂഹിക സാക്രിക ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നുണ്ട്. ചില പ്രത്യേകവിഭാഗങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പിന്നോട്ട് പോകുന്നു.മറ്റുചിലര്‍ ഉത്തത വിദ്യാഭ്യാസ മേഖലയില്‍ ഏറെ മുന്നേറുകയും ചെയ്യുന്നുണ്ട്. അതിനാല്‍ ഉന്നത വിദ്യാഭ്യാസമേഖലയില്‍ മുന്നേറാനുള്ള സംഘടനാപ്രവര്‍ത്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍ അധ്യക്ഷനായി. ആര്‍എസ്എസ് ക്ഷേത്രീയ സഹകാര്യവാഹ് എം. രാധാകൃഷ്ണന് പ്രഭാഷണം നടത്തി.സംസ്ഥാന പൊതുകാര്യദര്‍ശി കെ.എന്‍.സജികുമാര്‍ വാര്‍ഷിക വൃത്തം അവതരിപ്പിച്ചു. ഗോകുലഭാരതി പ്രകാശനം ചെയ്തു. കയ്യെഴുത്തുമാസിക വിജയികളെ പ്രഖ്യാപിച്ചു. സംസ്ഥാന കാര്യദര്‍ശി കെ.ബൈജുലാല്‍, എ.രാജന് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ചേര്‍ന്ന പ്രതിനിധി സഭയില്‍ ആര്. സുധാകുമാരി പ്രമേയം അവതരിപ്പിച്ചു. ഭക്ഷണത്തിലൂടെ സംസ്കാരത്തില്‍ വൈദേശിക അധിനിവേശം സംഭവിക്കാതിരിക്കാന്‍ ജാഗ്രത കാണിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എ. രഞ്ജുകുമാര്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
രാവിലെ ചേര്‍ന്ന ബാലപ്രതിഭാ സംഗമം ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ സ്നേഹ അനു., എസ്. നിരഞ്ജന് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. അര്‍ച്ചന എ.കെ. ആധ്യക്ഷയായി. വിവിധ മേഖലകളില്‍ പ്രതിഭകളായ അവനി എസ്.എസ്., അലന്കൃത് മഹേന്ദ്രന്, ആരോമല്‍ ബി., അജുഷി അവന്തിക, ശ്രീരാഗ് എസ്., അതുല്രംഗ്, ശിവ.എസ്. അദ്യ ജാക്കി എസ്., നവനീത് മുരളീധരന് എന്നീ ബാലപ്രതിഭകളെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: