ന്യൂദൽഹി: അഞ്ച് വർഷത്തിന് ശേഷം രാജ്യത്തെ പെട്രോൾ വാഹനങ്ങൾ ഇല്ലാതാകുമെന്നും അതുവഴി പെട്രോള്‍ മുക്ത് ഭാരതം യാഥാര്‍ത്ഥ്യമാവുമെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗാഡ്കരി. ഹരിത ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങള്‍ നിരത്ത് കീഴടക്കുന്നതോടെ രാജ്യത്ത് നിന്നും പെട്രോള്‍ തന്നെ പാടെ അപ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു.
മലിനീകരണമില്ലാത്ത ഗതാഗത സംവിധാനങ്ങൾ ഉറപ്പാക്കുക എന്ന വലിയ ലക്ഷ്യത്തിന് പിറകിലാണ് രാജ്യം. ഇതിനായി ഇലക്ട്രിക്, സിഎൻജി തുടങ്ങിയവ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പരമാവധി പ്രോത്സാഹനം നൽകും. അഞ്ച് വർഷത്തിന് ശേഷം രാജ്യത്ത് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ പെട്രോളും ഡീസലും ആവശ്യമില്ലാതെ വരും. ഇതോടെ ഫോസിൽ ഫ്യുവൽ (ഭൂമിക്കടിയിലെ മൃഗങ്ങളുടെയും മറ്റും ഫോസിലുകളില്‍ നിന്നും ഉണ്ടാകുന്ന പെട്രോള്‍, ഡീസല്‍ എന്നിവ) നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
”പൂർണ്ണ വിശ്വാസത്തോടെ, അഞ്ച് വർഷത്തിന് ശേഷം രാജ്യത്ത് നിന്ന് പെട്രോൾ അപ്രത്യക്ഷമാകുമെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ കാറുകളും സ്‌കൂട്ടറുകളും ഒന്നുകിൽ ഹരിത ഹൈഡ്രജൻ, അതല്ലെങ്കില്‍ എഥനോൾ ഫ്‌ളെക്‌സ് ഇന്ധനം, സിഎൻജി അഥവാ എല്‍എന്‍ജി എന്നിവയില്‍ ആയിരിക്കും പ്രവര്‍ത്തിക്കുക” – കേന്ദ്രമന്ത്രി പറഞ്ഞു.
മഹാരാഷ്‌ട്രയിലെ അകോലയിൽ പഞ്ചാബ്‌റാവു ദേശ്മുഖ് കൃഷി വിദ്യാപീഠ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: