മുംബൈ: ഉമേഷ് കോല്‍ഹെ എന്ന മഹാരാഷ്‌ട്രയിലെ മരുന്നു കടയുടമ മരണത്തെ ക്ഷണിച്ച് വരുത്തിയത് ബ്ലാക്ക് ഫ്രീഡം എന്ന വാട്സാപ് ഗ്രൂപ്പ് വഴി. നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചുള്ള പോസ്റ്റ് ഉമേഷ് കോല്‍ഹെ പങ്കുവെച്ചത് ബ്ലാക് ഫ്രീഡത്തിലാണ്.
ഈ പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടെടുത്താണ് യൂസഫ് ഖാന്‍ എന്ന ഉമേഷ് കോല്‍ഹെയുടെ ഉറ്റ ചങ്ങാതിയായ ഡോക്ടര്‍ മറ്റു ചില വാട്സാപ് ഗ്രൂപ്പുകളില്‍ ഇത് പോസ്റ്റ് ചെയ്തത്. അത്തരം ഗ്രൂപ്പുകളില്‍ നിന്നാണ് ഉമേഷ് കോല്‍ഹെയെ വധിക്കാനുള്ള പദ്ധതി ഉണ്ടായത്. 2006 മുതല്‍ യൂസഫ് ഖാനും ഉമേഷ് കോല്‍ഹെയും ചങ്ങാതിയാണ്. എപ്പോള്‍ പണം ചോദിച്ചാലും ഉമേഷ് കോല്‍ഹെ യൂസഫ് ഖാന് പണം കടം കൊടുക്കുമായിരുന്നു. ഏകദേശം ഇപ്പോള്‍ 1.5 ലക്ഷം രൂപയോളം കിട്ടാനുള്ളതായും പറയുന്നു.
ഉമേഷ് കോല്‍ഹെയുടെ വധം ആസൂത്രണം ചെയ്തത ഇര്‍ഫാന്‍ ഖാന്‍ റഹ്ബര്‍ എന്ന പേരില്‍ ഒരു എന്‍ജിഒ നടത്തുന്ന വ്യക്തിയാണ്. ഇദ്ദേഹമാണ് കൊലപാതകത്തിന് 10000 രൂപ മുടക്കിയത്. ഈ പണം ഇര്‍ഫാന്‍ ഖാന് എവിടെ നിന്നും ലഭിച്ചു എന്ന് അറിവായിട്ടില്ല. ഇക്കാര്യം എന്‍ ഐഎ ആഴത്തില്‍ അന്വേഷിക്കുന്നുണ്ട്. ഉമേഷ് കോല്‍ഹെയുടെ പിന്‍കഴുത്തില്‍ അഞ്ചിഞ്ച് നീളമുള്ള ചൈനീസ് കത്തി കയറ്റിയത് ഷൊഹൈബ് ഖാനാണ്. ഈ കൃത്യത്തിനുള്ള കത്തി മറ്റൊരു സൂഹൃത്തില്‍ നിന്നും വാങ്ങിയത് 300 രൂപ മുടക്കിയാണ്.
ഉമേഷ് കോല്‍ഹെ എന്ന മരുന്നുഷോപ്പുടമയുടെ ജീവിതം ഒരു മാതൃകയാണ്. ദിവസേന 16 മണിക്കൂര്‍ നേരം അദ്ദേഹം കഠിനാധ്വാനം ചെയ്യും. ഒരാളെയും പിണക്കാറുമില്ല. പണം കടം ചോദിക്കുന്നവര്‍ക്കെല്ലാം കൊടുക്കും. എന്നിട്ടും അദ്ദേഹം കൊലചെയ്യപ്പെട്ടത്, അയാളില്‍ നിന്നും 1.5 ലക്ഷത്തോളം കടം വാങ്ങിയ 15 വര്‍ഷത്തെ സൗഹൃദമുള്ള ഡോക്ടര്‍ യൂസഫ് ഖാന്‍ അതിന് വഴിമരുന്നിട്ടത് ഇപ്പോഴും വീട്ടുകാര്‍ക്ക് ചിന്തിക്കാനാവുന്നില്ല.
കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്‍ ഐഎയാണ് കേസന്വേഷണം നടത്തുന്നത്. ഏഴ് പ്രതികളെയും കോടതി ജൂലായ് 15 വരെ എന്‍ ഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇര്‍ഫാന്‍ ഖാന്‍, യൂസഫ് ഖാന്‍, ഷൊഹൈബ് ഖാന്‍, മുദാസ്സര്‍ അഹമ്മദ്, ഷാരൂഖ് പത്താന്‍, ആതിബ് റാഷിദ്, അബ്ദുള്‍ തൗഫീഖ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
ഒരു പക്ഷെ മഹാരാഷ്‌ട്രയില്‍ അധികാരമാറ്റം നടന്നില്ലായിരുന്നെങ്കില്‍ ഈ കൊലപാതകം ഇത്രയും വിശദമായി ജനങ്ങളുടെ മുന്നില്‍ എത്തില്ലായിരുന്നു എന്ന് പറയുന്നു. കാരണം നേരത്തെ ഉദ്ദവ് താക്കറെ ഭരിച്ചിരുന്നപ്പോള്‍ നടന്ന ഈ കൊലപാതകം അന്വേഷിച്ച ആരതി സിങ് എന്ന എസ്പി 11 ദിവസം അന്വേഷിച്ച ശേഷമാണ് ഇതിന്റെ എഫ് ഐആര്‍ സമര്‍പ്പിക്കുന്നത്. ആദ്യം ഈ കൊലപാതകം വെറും മോഷണശ്രമമാണ് തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ബാഗില്‍ വലിയൊരു തുക ഉണ്ടായിരുന്നിട്ടും അതില്‍ നിന്നും പണം അക്രമികള്‍ എടുത്തില്ലെന്നതാണ് മോഷണം എന്ന ആരോപണം തള്ളിക്കളയാന്‍ കാരണമായത്. അപ്പോഴും എന്തുകൊണ്ട് ഉമേഷ് കോല്‍ഹെയെ വധിച്ചു എന്ന കാരണം അജ്ഞാതമായിരുന്നു. പിന്നീട് വിശദമായ ചോദ്യം ചെയ്യലിലാണ് കേസിന്റെ ചുരുളഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: