വര്‍ക്കല: ബാലഗോകുലം 47ാം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് വര്‍ക്കല വര്ഷമേഘ ഓഡിറ്റോറിയത്തില്‍ തുടക്കമായി. സംസ്ഥാന പഠന ശിബിരം സാഹിത്യകാരന് ജോര്‍ജ് ഓണക്കൂര്‍ ശ്രീകൃഷ്ണ വിഗ്രഗത്തില് മാല ചാര്‍ത്തി ഉദ്ഘാടനം ചെയ്തു.
ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍ അധ്യക്ഷത നായി. ‘വര്‍ത്തമാന സമൂഹം പ്രതിസന്ധിയും പ്രതീക്ഷയും’ എന്ന വിഷയത്തില്‍ കേസരി മുഖ്യ പത്രാധിപര്‍ എന്‍.ആര്. മധു പ്രഭാഷണം നടത്തി. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വി.ഹരികുമാര്‍, സംസ്ഥാന സഹ ഭഗിനി പ്രമുഖ പി.കൃഷ്ണപ്രിയ തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ ഒമ്പതിന് സംസ്ഥാന അദ്ധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: