സിംഗപ്പൂര്‍ : ഷിന്‍സോ ആബെ കൊല്ലപ്പെട്ടതിന് പിന്നാലെ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂങിനെതിരേയും ഭീഷണി. ഫേസ്ബുക്കിലൂടെയാണ് ഭീഷണി ഉയര്‍ത്തിയത്. മുന്‍ ജാപ്പനീസ് പ്രധാനമന്ത്രിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വെബ് പോര്‍ട്ടലായ ചാനല്‍ ന്യൂസ് ഏഷ്യയുടെ ഫേസ്ബുക്ക് പേജിലെ കമന്റ് വിഭാഗത്തിലാണ് ഭീഷണി സന്ദേശം കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകിട്ടാണ് ലീയ്‌ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സംഭവത്തില്‍ 45 കാരന്‍ അറസ്റ്റിലായിട്ടുണ്ട്. പോലീസ് അന്വേഷണത്തില്‍ ഫേസ്ബുക്ക് ഉപഭോക്താവിന്റെ ഐഡന്റിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇയാളില്‍ നിന്നും ഒരു ലാപ്ടോപ്പ്, ഒരു ടാബ്ലെറ്റ്, നാല് മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു. ചാനല്‍ ന്യൂസ് ഏഷ്യയുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
വിവേചനരഹിതമായ ആക്രമണമെന്നാണ് ഷിന്‍സോ ആബെയുടെ മരണത്തില്‍ സിംഗപ്പൂര്‍ പ്രധാനമന്ത്രി പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: