ജംഷെഡ്പുര്‍: ജാര്‍ഖണ്ഡിലെ വ്യവസായിയെ വെടിവെച്ചുകൊലപ്പെടുത്തിയത് മകളുടെ പ്രണയത്തെ എതിര്‍ത്തതിന്. കേസില്‍ മകളും, കാമുകനും, ഉള്‍പ്പെടെ നാല് പേര് അറസ്റ്റില്‍.വ്യവസായിയായ കനയ്യസിങ്ങിനെ കൊലപ്പെടുത്തിയ കേസില്‍ മകള്‍ അപര്‍ണ്ണ(19) കാമുകന് രാജ് വീര്‍(21), നിഖില്‍ ഗുപ്ത, സൗരഭ് കിസ്കു എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.മകളുടെ പ്രണയത്തില്‍ വില്ലാനായി മാറിയ അച്ഛനെ മകളും, കാമുകനും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.
കേസില്‍ രണ്ട് പ്രതികള്‍ ഒളിവിലുണ്ട്.ജൂണ്‍ മുപ്പതിനാണ് സംഭവം നടക്കുന്നത്. ഹരിഓം നഗറിലെ ഫ്ളാറ്റിന് പുറത്ത് വെച്ചാണ് കനയ്യസിങ്ങിന് വെടിയേറ്റത്.എന്നാല്‍ സംഭവ സ്ഥലത്ത് സിസിടിവി ക്യാമറകളോ ദൃക്സാക്ഷികളോ ഇല്ലായിരുന്നു.ഇത് അന്വേഷണത്തിന് കടുത്ത വെല്ലുവിളിയായി.തുടര്‍ന്ന് സംശയം മകളിലേക്ക് നീണ്ടു.കനയ്യ സിങ്ങിന്റെ മകളും രാജ് വീറും അഞ്ച് വര്‍ഷമായി പ്രണയത്തിലാണ്.എന്നാല്‍ കനയ്യ സിങ്ങ് ഇതിനെ ശക്തമായി എതിര്‍ത്തു.കൂടാതെ രാജ് വീറിന്റെ വീട്ടിലെത്തി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.ഇതോടെ ഭയന്നുപോയ രാജ് വീറിന്റെ കുടുംബം ആദിത്യപുരയില് നിന്ന് താമസം മാറി.
മകള്‍ പ്രണയത്തില്‍ നിന്ന് പിന്മാറില്ല എന്ന് കണ്ട കനയ്യ മകള്‍ക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചു.ഇതോടെ മകള്‍ക്ക് അച്ഛനോട് പക വര്‍ദ്ധിച്ചു.അച്ഛനെ കൊല്ലാന്‍ മകളും, കാമുകനും ചേര്‍ന്ന് തീരുമാനിച്ചു.രാജ് വീറിന്റെ സഹായത്തോടെ നിഖില്‍ ഗു്പത, രവി സര്‍ദാര്‍, ഛോട്ടു ഡിഗ്ഗി, എന്നിവരെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചു.അഡ്വാന്‍സായി അപര്‍ണ്ണ തന്റെ വജ്ര മോതിരവും, 4000 രൂപയും നല്കി. കൊലയ്ക്ക് ശേഷം ബാക്കി തുക നല്‍കാമെന്ന് അപര്‍ണ്ണയും, രാജ് വീറും ഉറപ്പ് നല്കി.കൂടാതെ 8500 രൂപയ്ക്ക് ബീഹാറില്‍ നിന്ന് രാജ് സൗരഭ് കിസ്കു എന്നയാളുടെ സഹായത്തോടെ തോക്ക് സംഘടിപ്പിച്ചു.
ആദ്യം ജൂണ്‍ 20ന് പദ്ധതി പ്ലാന്‍ ചെയ്തു.എന്നാല്‍ അന്ന് നടന്നില്ല.അച്ഛന് പോകുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ അപര്‍ണ്ണ കൃത്യമായി ഇവരെ അറിയിച്ചുകൊണ്ടിരുന്നു.പിന്നീട് ജൂണ്‍ 29ന് അപ്പാര്‍ട്ട്മെന്റിന് സമീപം വെച്ച് കനയ്യസിങ്ങിനെ വെടിവെച്ചു കൊലപ്പെടുത്തി.ക്വട്ടേഷന്‍ സംഘത്തിലുളള നിഖില്‍ ഗു്പത, രവി സര്‍ദാര്‍, ഛോട്ടു ഡിഗ്ഗി എന്നിവര്‍ ചേര്‍ന്നാണ് കൊലനടത്തിയത്.അതിന് ശേഷം മൂന്ന് പേരും മൂന്ന് സ്ഥലങ്ങളിലായി ഒളിവില്‍ പോയി.ഇതില്‍ നിഖില്‍ പിടിയിലായി, ബാക്കിയുളളവര്‍ ഇപ്പോഴും ഒളിവിലാണ്.
നിഖില്‍ നിന്ന് കൊലയ്ക്കുപയോഗിച്ച തോക്കും, വെടിയുണ്ടകളും കണ്ടെടുത്തു, ഇയാളുടെ വസ്ത്രവും, നാല് മൊബൈല്‍ ഫോണുകള്‍, അപര്‍ണ്ണ നല്കിയ വജ്ര മോതിരം, 4000 രൂപ എന്നിവയും കണ്ടെടുത്തു.അറസ്റ്റിലായ സൗരഭ് കിസ്കു കോണ്‍ഗ്രസ് ജില്ല നേതാവ് ഛോത്രെ കിസ്കുവിന്റെ മകനാണ്.തോക്ക് സംഘടിപ്പിച്ചതിനും ഗൂഡാലോചനയ്ക്കുമാണ് ഇയാളെ അറ്സറ്റ് ചെയ്തത്. പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണസംഘത്തില്‍ തക്കതായ പാരിതോഷികം നല്‍കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: