വര്‍ക്കല: ഭാരതത്തിന്റെ സംവാദ സംസ്‌കാരത്തിന് മേല്‍ താലിബാനിസം പിടിമുറുക്കുന്നുവെന്ന് കേസരി മുഖ്യ പത്രാധിപര്‍ എന്‍.ആര്‍. മധു. ബാലഗോകുലം 47-ാം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി വര്‍ത്തമാന സമൂഹം പ്രതിസന്ധിയും പ്രതീക്ഷയും’ എന്ന വിഷയത്തില്‍ സംസാരക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിന്റെ അടിസ്ഥാനമായ സംവാദ സംസ്‌കാരത്തിന് മേല്‍ താലിബാനിസം ഫത്വ പ്രഖ്യാപിക്കുകയാണ്. സംവാദങ്ങള്‍ വേണ്ട, വിവാദങ്ങള്‍ മതിയെന്ന് തീരുമാനിക്കുകയാണ് അവര്‍. അഭിപ്രായസ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളികൂടേണ്ട അവസ്ഥയിലാണ് കേരളം. ഇതിനെതിരെയൊന്നും പ്രഖ്യാപിത ബുദ്ധിജീവികള്‍ പ്രതികരിക്കില്ല. കാരണം ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ 37 ല്‍ അധികം തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
എഴുത്തോ കഴുത്തോ എന്ന ചോദ്യത്തിനു മുന്നില്‍ കഴുത്താണ് പ്രധാനം എന്നാണ് പ്രഖ്യാപിത ബുദ്ധിജീവികളുടെ മറുപടി. മാധ്യമ പ്രവര്‍ത്തനത്തില്‍ ജേര്‍ണലിസം എന്നതിന് പകരം ജീര്‍ണലിസം ബാധിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: