തിരുവനന്തപുരം: സിറ്റി സര്‍വീസുകളേയും സ്വിഫ്റ്റ് കമ്പനിക്ക് കീഴില്‍ കൊണ്ടുവരാന്‍ കെഎസ്ആര്‍ടിസി. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തിലാണ് പദ്ധതി നടപ്പാക്കുക. കിഫ്ബി, പ്ലാന്‍ ഫണ്ട് എന്നിവ ഉപയോഗിച്ച് വാങ്ങുന്ന ബസുകള്‍ സ്വിഫ്റ്റിന്റെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 700 ബസുകള്‍ ഇത്തരത്തില്‍ വാങ്ങുന്ന ചര്‍ച്ചകള്‍ നടന്നുവരുകയാണ്.
ആദ്യഘട്ടത്തില്‍ 50 ഇലക്ട്രിക് ബസുകളാണ് വാങ്ങുക. ഇതില്‍ അഞ്ചു ബസുകള്‍ തലസ്ഥാനത്ത് എത്തിക്കഴിഞ്ഞു. ഈ ബസുകള്‍ സര്‍വീസിനായി നിയോഗിക്കുന്നതോടെ ഘട്ടം ഘട്ടമായി സിറ്റി സര്‍ക്കുലര്‍ സര്‍വീസ് സ്വിഫ്റ്റിന് കീഴിലാകും. ക്രമേണ സര്‍വീസുകള്‍ എല്ലാ പ്രധാന നഗരത്തിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
തൊഴിലാളി സമരങ്ങള്‍ ശക്തമാണെങ്കിലും സ്വഫ്റ്റിനെതിരായിട്ടുള്ള മുഴുവന്‍ ഹര്‍ജികളും ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയത് സര്‍ക്കാരിന് ആശ്വാസമായിട്ടുണ്ട്. സ്വിഫ്റ്റ് കമ്പനി സാവധാനം കെഎസ്ആര്‍ടിസിയെ വിഴുങ്ങും എന്ന ഭീതിയാണ് ജീവനക്കാര്‍ക്കുള്ളത്. സ്വിഫ്റ്റിനെതിരായിട്ടുള്ള ഹര്‍ജികള്‍ തള്ളിയതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാനാണ് ബിഎംഎസിന്റെയും തീരുമാനം.
നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് കെഎസ്ടി എംപ്ലോയിസ് സംഘ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുഡിഎഫ് അനകൂല സംഘടനയായ ടിഡിഎഫും വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: