തിരുവനന്തപുരം: ബാലഗോകുലം സുവര്‍ണജയന്തി ആഘോഷിക്കുന്ന 2025ഓടെ സംസ്ഥാനത്ത് 5000 ഗോകുല ഗ്രാമങ്ങള്‍ക്ക് രൂപം കൊടുക്കും. അറിവും ആചാരശീലവുമുള്ള കുട്ടികളെ ഓരോ സ്ഥലത്തും വളര്‍ത്തിയെടുക്കും. സംസ്ഥാന വാര്‍ഷികത്തിന്റെ മുന്നോടിയായി വര്‍ക്കലയില്‍ നടന്ന നിര്‍വാഹക സമിതിയിലാണ് തീരുമാനം.
പ്രതിവാര ഗോകുല ക്ലാസിന് പുറമേ കുടുംബബോധനം, ഭഗിനി മണ്ഡലം, വ്യക്തിത്വ വികസന ക്ലാസുകള്‍ എന്നിവ നടത്താനും സംസ്ഥാന നിര്‍വാഹക സമിതി തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ആര്. പ്രസന്നകുമാര്‍, പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
സംസ്ഥാന ശിബിരം ഇന്ന് രാവിലെ 10ന് ജോര്‍ജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് നടക്കുന്ന ഗുരുപൂജയില്‍ പെരുമ്പടവം ശ്രീധരന് മുഖ്യാതിഥിയാകും. സംസ്ഥാന വാര്‍ഷിക സമ്മേളനം നാളെ രാവിലെ 10 ന് കേന്ദ്രമന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: