കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന് രണ്ട് വശങ്ങളുണ്ടെന്ന് നടി മംമ്ത മോഹന്‍ദാസ്. ആക്രമിക്കപ്പെട്ട നടി എല്ലാക്കാലത്തും ഇരയാവാന്‍ നില്‍ക്കരുത്. ചിലര്‍ നടിയുടെ പേര് പറഞ്ഞ് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവരുണ്ടെന്നും മംമ്ത പറഞ്ഞു.
ചുരുക്കം ചില സ്ത്രീകള്‍ ഇരയാവാന്‍ നിന്ന് കൊടുക്കാറുണ്ട്. ഇരയാവാന്‍ നിന്ന് കൊടുത്തിട്ട് പരസ്യമായി രംഗത്ത് വരുന്നത് ശരിയല്ല. സിനിമ മേഖലയിലെ ചൂഷണത്തിന് രണ്ട് പക്ഷകാര്‍ക്കും ഉത്തരവാദിത്ത്വമുണ്ടെന്നും ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ശരീരികമായോ മാനസികമായോ പീഡനം ഉണ്ടായാല്‍ അവിടെ നിന്ന് ഇറങ്ങി വരാന്‍ കഴിയണം. ഞാന്‍ അങ്ങനെ ചെയ്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. പ്രഫഷണലായി നേരിടേണ്ടിടത്ത് വ്യക്തിപരമായ ഇടപെടുമ്പോഴാണ് സിനിമയില്‍ അടക്കം ചൂഷണം ഉണ്ടാവുന്നത്.
അമ്മയില്‍ നിന്നും വിട്ടുപോകുന്നതൊക്കെ അവരുടെ സ്വന്തം കാര്യമാണ്. യഥാര്‍ത്ഥ ഇരകള്‍ക്കൊപ്പം നിന്ന് ശരിയായ മാറ്റം കൊണ്ടുവരാന്‍ ഡബഌൂ.സി.സിക്ക് കഴിഞ്ഞാല്‍ അത് നല്ലതാണ്. ഇരയുടെ പേര് പറഞ്ഞ് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവര്‍ ആ കൂട്ടത്തിലുണ്ട്. അമ്മയില്‍നിന്നും വിട്ടുപോകുന്നതൊക്കെ അവരുടെ സ്വന്തം കാര്യമാണെന്നും മംമ്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: