ലഖ്നോ: പോളിംഗ് ഓഫീസറെ ആക്രമിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവും നടനുമായ രാജ് ബബ്ബാര്‍ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി ഉത്തരവായി. പോളിംഗ് ഓഫീസറെ പോതുസേവകന് എന്ന നിലയില്‍ ജോലി ചെയ്യാന്‍ അനുവദിച്ചില്ലെന്നതും മറ്റ് മൂന്ന് കുറ്റങ്ങളുടെയും പേരിലാണ് തടവ് ശിക്ഷ വിധിച്ചത്.
6500 രൂപ പിഴയും വിധിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം 143,32, 323, 353 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. എല്ലാ ശിക്ഷയും ഒരേ സമയം അനുഭവിക്കണം.
കേസിന് ആസ്പദമായ സംഭവം നടന്നത് 1996ലെ തെരഞ്ഞെടുപ്പ് കാലത്താണ്. അന്ന് ലഖ്നോ സീറ്റില്‍ സമാജ് വാദി പാര്‍ട്ടിയുടെ ലോക് സഭ സ്ഥാനാര്‍ത്ഥിയാണ് രാജ് ബബ്ബാര്‍. അന്ന് പോളിംഗ് ബൂത്ത് എതിരാളികള്‍ പിടിച്ചടക്കുന്നതായി വാര്‍ത്ത അറിഞ്ഞ് എത്തിയ രാജ് ബബ്ബാറും അനുയായികളും പോളിംഗ് ഓഫീസറെ ആക്രമിച്ചു.
1996 സെപ്തംബര്‍ 23ന് കേസ് ചാര്‍ജ്ജ് ചെയ്തു. കോടതി രാജ് ബബ്ബാറിനെ വിളിച്ചു വരുത്തി 2020 മാര്‍ച്ച് ഏഴിന് കുറ്റങ്ങള്‍ ചുമത്തി. ഇപ്പോഴാണ് വിധി വരുന്നത്. വിധിയ്ക്കെതിരെ മേല്‍ കോടതിയില്‍ അപ്പീല്‍ നല്കാന് രാജ് ബബ്ബാറിനെ കോടതി ജാമ്യം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: