മുന്‍നിര സോഷ്യല്‍ മീഡിയ പ്ലാറ്റഫോമായ ട്വിറ്ററില്‍ നിന്ന് 100 ജീവനക്കാരെ പിരിച്ചുവിട്ടു.എച്ച്.ആര് വിഭാഗത്തില്‍ നിന്നുളള 30% വരുന്ന ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് കമ്പനി ഇത്രയധികം പേരെ ഒന്നിച്ച് പിരിച്ചുവിടുന്നത്.
ചിലവ് ചുരക്കലിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് ഈ പിരിച്ചുവിടല്‍ എന്ന് അടുത്തിടെ ഒരു ഇമെയില്‍ സന്ദേശത്തില്‍ പരാഗ് അഗ്രവാള്‍ പറഞ്ഞിരുന്നു.ഇലോണ്‍ മാസ്കിന്റെ ഏറ്റെടുക്കല്‍ നടപടികളുടെ ആരംഭിക്കുന്നതോടെ പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എച്ച്ആര്‍ വിഭാഗത്തില്‍ നിന്ന്തന്നെ പിരിച്ചുവിടല്‍ ഉണ്ടായത്.
പിരിച്ചുവിട്ട കാര്യം ട്വിറ്റര്‍ വക്താവ് സ്ഥിരീകരിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.ട്വിറ്ററിലേക്ക് പുതിയതായി ആരേയും നിയമിക്കുന്നില്ല.അതിന്റെ കൂടെയാണ് പിരിച്ചുവിടല്‍ കൂടി ഉണ്ടായത്.കമ്പനിയിലേക്ക് പുതിയ ആള്‍ക്കാരെ എടുക്കുന്നത് നിര്‍ത്തിയതായി പരാഗ് അഗ്രവാള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.കഴിഞ്ഞ ആഴ്ച്ച ഇലോണ്‍ മസ്കുമായി ജീവനക്കാര്‍ നടത്തിയ കൂടികാഴ്ച്ചയില്‍ കമ്പനിയെ ആരോഗ്യകരമായി നിലനിര്‍ത്തണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.ഇത് പിരിച്ചുവിടലിന്റെ സൂചന ആയിരുന്നു.എന്നാല്‍ ഇത് മസ്കിന്റെ ഇടപടലുകള്കൊണ്ടുളള നടപടിയല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: