തിരുവനന്തപുരം: ബാലഗോകുലം സുവർണജയന്തി ആഘോഷിക്കുന്ന 2025ഓടെ സംസ്ഥാനത്ത് 5000 ഗോകുല ഗ്രാമങ്ങൾക്ക് രൂപം കൊടുക്കും. അറിവും ആചാരശീലവുമുള്ള കുട്ടികളെ ഓരോ സ്ഥലത്തും വളർത്തിയെടുത്ത് നാടിന്റെ പ്രകൃതിയും സംസ്കൃതിയും ഗോകുലമായി മാറ്റും. സംസ്ഥാന വാർഷികത്തിന്റെ മുന്നോടിയായി നടന്ന നിർവാഹക സമിതിയിലാണ് അടുത്ത രണ്ട് വർഷം സംഘടനാ രൂപീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചത്.
ഭാഷ, ഭക്ഷണം, പെരുമാറ്റം ഇവയിലെല്ലാം കുലീനമായ സംസ്കാരം പ്രതിഫലിക്കും. യോഗ, ഗീത, ഗായത്രി, തുളസിമാല, സഹസ്രനാമം, ഗോവന്ദനം, രാമായണ പരായണം തുടങ്ങിയ അനുഷ്ഠാനങ്ങളിലൂടെ സനാതന ധർമ്മം കുട്ടിയുടെ ജീവിതത്തിന്റെ ഭാഗമാകും. അങ്ങനെയാണ് ഗോകുല ഗ്രമം രൂപം കൊള്ളുന്നത്. പ്രതിവാര ഗോകുല ക്ലാസിന് പുറമേ കുടുംബബോധനം, ഭഗനി മണ്ഡലം, വ്യക്തിത്വ വികസന ക്ലാസുകൾ എന്നിവ നടത്താനും സംസ്ഥാന നിർവാഹക സമിതി തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻ്റ് ആർ. പ്രസന്നകുമാർ, പൊതുകാര്യദർശി കെ. എൻ സജികുമാർ എന്നിവർ സംബന്ധിച്ചു.
സംസ്ഥാന ശിബിരം ശനിയാഴ്ച രാവിലെ 10ന് ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും. വര്‍ത്തമാന സമൂഹം – പ്രതിസന്ധിയും പ്രതീക്ഷയും എന്ന വിഷയത്തില്‍ കേസരി മുഖ്യ പത്രാധിപര്‍ എന്‍ ആര്‍ മധു പ്രഭാഷണം നടത്തും. 11.30 ന് ചേരുന്ന പ്രതിനിധി സഭയില്‍ ആര്‍ എസ് എസ് സഹ പ്രചാരക് പ്രമുഖ് ടി എസ് അജയന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കും. 2.30 നടക്കുന്ന സംഘടനാ ചര്‍ച്ചയില്‍ ശ്രീകൃഷ്ണ ജയന്തിയെക്കുറിച്ച് ആര്‍ എസ് എസ് പ്രാന്തകാര്യവാഹ് പി എന്‍ ഈശ്വരന്‍ സംസാരിക്കും. ഡി നാരായണ ശര്‍മ്മ അധ്യക്ഷം വഹിക്കും. നാലുമണിക്ക് മുന്‍ ഡിജിപി ഡോ അലക്‌സാണ്ടര്‍ ജേക്കബ് ‘ശ്രീകൃഷ്ണന്‍ ആദര്‍ശ പുരുഷന്‍ ‘എന്ന വിഷയത്തില്‍ പ്രഭാഷണണം നടത്തും. ഡോ എന്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷം വഹിക്കും.
വൈകിട്ട് 5ന് ഗുരൂപൂജ പെരുമ്പടവം ശ്രീധരന്‍ ഉദ്ഘ്ടാനം ചെയ്യും. പി നാരായണന്‍ അധ്യക്ഷം വഹിക്കും. സ്വാമി ത്യാഗീശ്വരന്‍, പത്മശ്രീ ലക്ഷ്മികുട്ടിയമ്മ, പ്രൊഫ സി ജി രാജഗോപാല്‍, ഡോ എല്‍ ആര്‍ മധുജന്‍, മാര്‍ഗ്ഗി വിജയകുമാര്‍ എന്നിവരെ ആദരിക്കും. ആര്‍ പ്രസന്നകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. രാത്രി 9.30 ന് തിരുവനന്തപുരം വരമൊഴിക്കൂട്ടം നാടന്‍ പാട്ടുകള്‍ അവതരിപ്പിക്കും.
ജൂലൈ 10 ന് രാവിലെ 7 ന് സംസ്ഥാന സമിതി ആരംഭിക്കും. 8.30 ന് ബാലപ്രതിഭാ സംഗമം ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ സ്‌നേഹ അനു, എസ് നിരഞ്ജന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. അര്‍ച്ചന എ കെ അധ്യക്ഷം വഹിക്കും. അവനി എസ് എസ്, അലന്‍കൃത് മഹേന്ദ്രന്‍, ആരോമല്‍ ബി, അജുഷി അവന്തിക, ശ്രീരാഗ് എസ്, അതുല്‍ രംഗ്, ശിവ എസ്, അദ്യ ജാക്കി എസ്, നവനീത് മുരളീധരന്‍ എന്നീ ബാലപ്രതിഭകളെ ആദരിക്കും.
10 മണിക്ക് വാര്‍ഷിക സമ്മേളനം കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ആര്‍ പ്രസന്നകുമാര്‍ അധ്യക്ഷം വഹിക്കും. ശിവഗിരി മഠത്തിലെ സ്വാമി ശാരദാന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ആര്‍ എസ് എസ് ക്ഷേത്രീയ സഹ കാര്യവാഹ് എം. രാധാകൃഷ്ണന്‍ പ്രഭാഷണം നടത്തും. 12 ന് ചേരുന്ന പ്രതിനിധി സഭയില്‍ ആര്‍ സുധാകുമാരി പ്രമേയം അവതരിപ്പിക്കും. എ രഞ്ജു കുമാര്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: