ന്യൂദല്‍ഹി: പ്രവാചകന് മുഹമ്മദ് നബിയുടെ ജീവിതം സംബന്ധിച്ച് നൂപുര്‍ ശര്‍മ പറഞ്ഞ കാര്യങ്ങളില്‍ തെറ്റില്ലെന്ന് ഇസ്ലാമിക പണ്ഡിതന് അതിഖുര്‍ റഹ്മാന്. ഇന്ത്യാ ന്യൂസ് സംവാദ പരിപാടിയിലാണ് പ്രവാചകനെ പറ്റി നൂപൂര്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം വിഷയങ്ങളില്‍ ചര്‍ച്ചയാണ് ആവശ്യം. നൂപുര്‍ പറഞ്ഞ കാര്യങ്ങളില്‍ എതിര്‍പ്പുള്ള മത പണ്ഡിതര്‍ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണം. സോഷ്യല്‍ മീഡിയയില്‍ അടത്തം സൃഷ്ടിക്കുന്ന വിദ്വേഷത്തിന്റെയും ഭീഷണിയുടെയും അന്തരീക്ഷം അവസാനിപ്പിക്കണമെന്നും അതിഖുര്‍.
‘മുഹമ്മദ് നബിയുടെ ജീവിതത്തെക്കുറിച്ച് ചര്‍ച്ച നടത്തണമെന്ന അതിഖുര്‍ റഹ്മാന്റെ പ്രസ്താവനയെ താന്‍ പിന്തുണയ്ക്കുന്നെന്ന് സംവാദത്തില്‍ വിഎച്ച്പി നേതാവ് വിനോദ് ബന്‍സാല്‍ പറഞ്ഞു. പ്രവാചകന്റെ ജീവിതത്തില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ പഠിക്കാനുണ്ട്. ഭഗവാന് രാമന്റെയും കൃഷ്ണന്റെയും ജീവിതത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനും കാര്യങ്ങള്‍ പഠിക്കാനും പ്രചോദനം ഉള്‍ക്കൊണ്ട് നാം ചര്‍ച്ച ചെയ്യുന്ന രാജ്യമാണിത്. അപ്പോള്‍ നമ്മള് മുഹമ്മദ് നബിയുടെ ജീവിതവും പഠിക്കാന്‍ തയാറാകണമെന്ന് ബന്‍സാല്‍.
നൂപുര്‍ പറഞ്ഞ കാര്യങ്ങള്‍ നിരവധി ഇസ്ലാമിക പണ്ഡിതന്മാരും ഇസ്ലാമിക ഗ്രന്ഥങ്ങളിലും പറഞ്ഞിട്ടുണ്ട്. നൂപുറിന്റെ പ്രസ്താവനയില്‍ എന്താണ് തെറ്റ്? അവര്‍ തെറ്റായി ഉദ്ധരിച്ചോ? അവളുടെ ശൈലിയും പെരുമാറ്റവും തെറ്റായിരുന്നോ? അതോ ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ തെറ്റായ വിവരണങ്ങള്‍ പറഞ്ഞിട്ടുണ്ടോ? എന്തുകൊണ്ടാണ് ഇസ്ലാമിസ്റ്റുകള്‍ അവളുടെ തലവെട്ടാന്‍ ആഹ്വാനം ചെയ്യുന്നതെന്നും ബന്‍സാല്‍ അതിഖുറിനോട് ചോദിച്ചു.
ഇതിനു അതിഖുര്‍ നല്കിയ മറുപടി ഇത്തരത്തിലായിരുന്നു- ഇല്ല, നൂപുര്‍ ശര്‍മ്മയ്ക്ക് തെറ്റിയില്ല. ഏതെങ്കിലും ഇസ്ലാമിക പണ്ഡിതനോ മുസ്ലീമോ അവര്തെറ്റാണെന്ന് കരുതുന്നുണ്ടെങ്കില്‍, ഇസ്ലാമിന് അവര്‍ക്ക് മാപ്പ് നല്‍കാനും അവര്‍ ചെയ്ത തെറ്റ് എന്താണെന്ന് വിശദീകരിക്കാനും തയാറകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: