കണ്ണൂര്‍ : കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ വിവിധ ബോര്‍ഡ് ഓഫ് സ്റ്റഡീസിലേക്കുള്ള അംഗങ്ങളുടെ പട്ടികയ്ക്ക് അംഗീകാരം നല്‍കണമെന്ന ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തള്ളി. സര്‍വ്വകലാശാല ചട്ട പ്രകാരം ഗവര്‍ണര്‍ക്കാണ് നാമനിര്‍ദ്ദേശം നടത്താനാവുന്നത്. അങ്ങനെയിരിക്കേ ഇതില്‍ വിസിക്ക് എങ്ങനെ തീരുമാനമെടുക്കാന്‍ സാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയത്.
വിവിധ ബോര്‍ഡ് ഓഫ് സ്റ്റഡീസിലേക്ക് (പഠന ബോര്‍ഡ്) 72 അംഗങ്ങളുടെ ശുപാര്‍ശയാണ് ഗവര്‍ണര്‍ മുന്നോട്ടുവെച്ചത്. ഗവര്‍ണര്‍ നടത്തേണ്ട നാമ നിര്‍ദ്ദേശങ്ങള്‍ സര്‍വ്വകലാശാലയ്ക്ക് എങ്ങനെ നടത്താനാവും. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ വിസിയില്‍ നിന്നും വിശദീകരണവും തേടിയിട്ടുണ്ട്.
സര്‍വകലാശാല ആരംഭിച്ച 1996 മുതല്‍ വിവിധ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ ഗവര്‍ണറാണ് നാമനിര്‍ദ്ദേശം ചെയ്യുന്നത്. എന്നാല്‍ അതിന് ഘടകവിരുദ്ധമായി കഴിഞ്ഞ വര്‍ഷം സര്‍വകലാശാല തന്നെ നേരിട്ട് വിവിധ ബോര്‍ഡ് അംഗങ്ങളെ നിശ്ചയിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ.പി. ജോസ് ഹര്‍ജി ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് സര്‍വകലാശാലയുടെ നടപടി ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് റദ്ദാക്കി. ഗവര്‍ണറുടെ അംഗീകാരമില്ലാതെ പുനഃസംഘടന സാധ്യമല്ലെന്നും കോടതി വിധിച്ചു.
സര്‍വകലാശാല ആക്ട് പ്രകാരം സിന്‍ഡിക്കറ്റിന്റെ അധികാരം ഉപയോഗിച്ചാണ് പഠന ബോര്‍ഡുകള്‍ പുനഃസംഘടിപ്പിച്ചതെന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. സ്റ്റാറ്റിയൂട്ടിലെ വ്യവസ്ഥ പ്രകാരം അംഗങ്ങളെ നിര്‍ദ്ദേശിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കാണ്. സര്‍വകലാശാല ആക്ടില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് സംബന്ധിച്ച ഭാഗത്തും അംഗങ്ങളെ നിയോഗിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കാണെന്ന് പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: