ന്യൂദല്‍ഹി : രാജ്യത്തെ കോവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ളത് കേരളത്തില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 3310 പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തില്‍ കോവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങളില്‍ ഇളവ് വരുത്തിയിട്ടില്ലെങ്കിലും രോഗികളുടെ എണ്ണം കുറയുന്നില്ല.
കാലവര്‍ഷം തുടങ്ങിയതും കോവിഡ് രോഗികളുടെ എണ്ണം ഉയരാന്‍ കാരണമായിട്ടുണ്ട്. കഴിഞ്ഞ 24 ദിവസമായി കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 2000ന് മുകളിലാണ്. വ്യാഴാഴ്ചത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.44 ആണ്. കോവിഡ് ബാധിച്ചുള്ള ആകെ മരണം 70108 ആയി.
അതേസമയം 24 മണിക്കൂറിനിടെ 18815 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി ഇത് രണ്ടാമത്തെ ദിവസമാണ് രോഗികളുടെ എണ്ണം പതിനെട്ടായിരത്തിന് മുകളിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.96 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: