ടോക്കിയോ: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്‌ക്ക് വെടിയേറ്റു. കിഴക്കന്‍ ജപ്പാനിലെ നാര നഗരത്തില്‍ ഒരു പരിപാടിയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് ആബെയ്‌ക്ക് വെടിയേറ്റത്. അദ്ദേഹം കുഴഞ്ഞു വീണതാണെന്നു കരുതിയെങ്കിലും വെടിയൊച്ച കേട്ടതിനു പിന്നാലെ നെഞ്ചില്‍ നിന്നു രക്തം ഒലിച്ചതോടെയാണ് വെടിയേറ്റതാണെന്ന് വ്യക്തമായത്. വരാനിരിക്കുന്ന പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയായ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്കു വേണ്ടി പ്രചാരണം നടത്താനായാണ് നാരയിലെ പരിപാടിയിലെത്തിയത്.. ജപ്പാന്റെ ഔദ്യോഗിക മാധ്യമമായ ജപ്പാന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷനെ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്. സംഭവത്തില്‍ ഒരാള്‍ കസ്റ്റിഡിയിലാണ്. ആബെയെ ആശുപത്രിയിലേക്കു മാറ്റി. തുടര്‍ച്ചയായ രണ്ട് വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ കാലം ജപ്പാന്‍ ഭരിച്ച പ്രധാനമന്ത്രിയാണ് ഷിന്‍സോ ആബെ. 2020ലാണ് അദ്ദേഹം പടിയിറങ്ങുന്നത്. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയ നേതാവാണ് ആബെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: