മുംബൈ: ശിവസേനയുടെ ജനകീയ നേതാവാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെ. മുഖ്യമന്ത്രിയായ ശേഷം താനെയിലെ വീട്ടിലേക്കെത്തുന്ന ഏക് നാഥ് ഷിന്‍ഡെയെ മറ്റ് ശിവസേന പ്രവര്‍ത്തകരോടൊപ്പം ഡ്രമ്മില്‍ താളം പിടിച്ചാണ് ഭാര്യ ലതാ ഷിന്‍ഡേ വരവേല്‍ക്കുന്നത്. അഭിമാനവും ആവേശവും ലതയുടെ മുഖത്ത് മിന്നിമറയുന്നത് കാണാം. മഹാരാഷ്ട്രപോലുള്ള ഒരു സംസ്ഥാനത്ത് ഇങ്ങിനെ താഴെക്കിടയിലുള്ളവരോടൊത്ത് ആഘോഷം പങ്കുവെയ്ക്കുന്ന മുഖ്യമന്ത്രിഭാര്യയോ എന്ന് അതിശയം തോന്നും ലതയുടെ താളംപിടിക്കുന്നതിലെ ആവേശം കാണുമ്പോള്‍.
ഉദ്ധവ് താക്കറെ-രശ്മിതാക്കറെ ദമ്പതിമാരെപ്പോലെ അധികാരത്തിന്റെ ചില്ലുകൂട്ടില്‍ ഇരിക്കുന്നവരല്ല ഏക് നാഥ് ഷിന്‍ഡെയും ഭാര്യയും എന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാവും. ശിവസൈനികരും ഏറ്റെടുത്തിരിക്കുകയാണ് ഈ വീഡിയോ. അവരില്‍ ഒരാളായി മുഖ്യമന്ത്രിയെയും ഭാര്യയെയും അവര്‍ കാണുകയാണ്.
ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെയില്‍ നിന്നും തികച്ചും വ്യത്യസ്തയാണ് ലതാ ഷിന്‍ഡെ. സാധാരണ ശിവസേന പ്രവര്‍ത്തകരോടൊപ്പം ഒത്തുചേര്‍ന്ന് മുന്നോട്ട് പോകുന്ന സ്ത്രീയാണ് ഏക് നാഥ് ഷിന്‍ഡെയുടെ ഭാര്യ ലതാ ഷിന്‍ഡെ. മുഖ്യമന്ത്രിയുടെ ഭാര്യ എന്ന യാതൊരു ഭാവവുമില്ലാതെ ആ സ്വീകരണത്തിന്റെ ആവേശം മുഴുവന്‍ ആവാഹിച്ചാണ് ലതാ ഷിന്‍ഡെ അണികള്‍ക്കൊപ്പം ആഘോഷിക്കുന്നത്.
മുഖ്യമന്ത്രിയായ ശേഷം താനെയിലെ വീട്ടിലേക്ക് ആദ്യമായി താനെയിലെ വീട്ടിലേക്ക് വരുന്ന ഏക് നാഥ് ഷിന്‍ഡെയ്ക്ക് വന്‍വരവേല്‍പ്പായിരുന്നു പ്രവര്‍ത്തകര്‍ നല്‍കിയത്. ഷിന്‍ഡെയെ വരവേല്‍ക്കാന്‍ ഒരുക്കിയിരുന്ന ബാന്ഡിനോടൊപ്പമാണ് സന്തോഷത്തോടെ ലതാ ഷിന്‍ഡെ താളാത്മകമായി ഡ്രം വായിച്ചത്. ഇത് ശിവസേന അണികളെ കൂടുതല്‍ ആവേശപുളകിതരാക്കി.
“ഞാന്‍ വീടിന്റെ പടികള്‍ കയറുമ്പോള്‍ ലത, മകന് ശ്രീകാന്ത്, സുന്ഭായി, രുദ്രാന്‍ഷ് (ശ്രീകാന്തിന്റെ മകന്) എന്നിവര്‍ വരവേറ്റു. ഏറെ ദിവസത്തിന് ശേഷം എന്നെ കണ്ടപ്പോള്‍ രുദ്രാന്‍ഷിന് ഒരുപാട് സന്തോഷമായി. ഇതാണ് ആനന്ദത്തിന്റെ യഥാര്‍ത്ഥ വികാരം”- എന്നാണ് ഷിന്‍ഡെ തന്റെ കുടുംബസമാഗമത്തിന്റെ അനുഭവം ട്വീറ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: