ഐഎച്ച്ആര്‍ഡിയുടെ വിവിധ കേന്ദ്രങ്ങളില്‍ ജൂലൈ മാസത്തിലാരംഭിക്കുന്ന ഇനിപറയുന്ന കോഴ്സുകളില്‍ പ്രവേശനത്തിന് ജൂലൈ 15 വൈകിട്ട് 4 മണിവരെ അപേക്ഷ സ്വീകരിക്കുന്നു. രജിസ്ട്രേഷന് ഫീസ് 150 രൂപ (എസ്സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 100 രൂപ). അപേക്ഷാഫോറവും വിശദവിവരങ്ങളും www.ihrd.ac.in ല്‍ ലഭിക്കും.
പിജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പിജിഡിസിഎ), യോഗ്യത- ഡിഗ്രി; ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡിഡിടിഒഎ), യോഗ്യത: എസ്എസ്എല്‍സി; ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, യോഗ്യത: പ്ലസ്ടു; സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, യോഗ്യത- എസ്എസ്എല്‍സി; ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, യോഗ്യത: പ്ലസ്ടു; പിജി ഡിപ്ലോമ ഇന്‍ ഓഡിയോ എന്‍ജിനീയറിംഗ്, യോഗ്യത: ഡിഗ്രി; പിജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്റ് സെക്യൂരിറ്റി, യോഗ്യത: എംടെക്/ബിടെക്/എംസിഎ/ബിഎസ്സി/എംഎസ്സി/ബിസിഎ; അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്, യോഗ്യത- ഇലക്ട്രോണിക്സ്/അനുബന്ധ വിഷയങ്ങളില്‍ ഡിഗ്രി/ഡിപ്ലോമ; ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്,യോഗ്യത-ഡിഗ്രി/ഡിപ്ലോമ: പിജി ഡിപ്ലോമ ഇന്‍ എംബെഡഡ്. സിസ്റ്റം ഡിസൈന്‍, യോഗ്യത: എംടെക്/ബിടെക്/എംഎസ്സി; സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേഷന്, യോഗ്യത- സിഒ ആന്റ് പിഎ (കോപ്പ), കമ്പ്യൂട്ടര്‍/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍ വിഷയങ്ങളില്‍ ബിടെക്/ഡിപ്ലോമ. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: