കൊച്ചി: ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗങ്ങളെ അപമാനിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി. ട്രാന്‍സ് ആക്ടിവിസ്റ്റുകളായ അവന്തിക, അന്നാ രാജു എന്നിവരാണ് പരാതി നല്‍കിയത്. കോട്ടയത്തെ പൊതുപാരിപാടിക്കിടെയായിരുന്നു ഇപി ജയരാജന്റെ വിവാദ പരാമര്‍ശം.
മുഖ്യമന്ത്രി പിണറായി വിജയന്റെ കൊച്ചി മെട്രോയിലെ പരിപാടിക്കിടെ അവന്തിക, അന്നാ രാജു എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കറുത്ത വസ്ത്രം ധരിച്ച് മുഖ്യമന്ത്രി സംസാരിച്ച വേദിക്ക് സമീപത്തുകൂടി നടന്നു എന്നാരോപിച്ചായിരുന്നു പോലവീസ് നടപടി. ഈ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ജയരാജന്റെ പ്രസംഗം.
നപുംസകങ്ങളെ മുന്‍ നിര്‍ത്തി കോണ്‍ഗ്രസും ബിജെപിയും സമരം ചെയ്യുന്ന രീതി ഒഴിവാക്കണമെന്നും ഇത്തരത്തില്‍ ഒന്നും മുഖ്യമന്ത്രിയെ കളങ്കപ്പെടുത്താന്ഡ കഴിയില്ലായെന്നും ജയരാജന് പ്രസ്താവന നടത്തി. മുന്‍മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍, സിപിഐ നേതാവ് പന്നയ്ന് രവീന്ദ്രന് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജയരാജന്റെ പ്രസ്താവന.
ട്രാന്‍സ് സമൂഹത്തിനെതിരായ അധിക്ഷേപങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലായെന്ന് പരാതിക്കാരിയായ അവന്തിക പറഞ്ഞു. സംഭവത്തില്‍ നിയമ പോരാട്ടങ്ങള്‍ തുടരുമെന്നും നീതി ലഭിക്കും വരെ പോരാടുമെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: