ന്യൂദല്‍ഹി: മുഹമ്മദ് നബിയെക്കുറിച്ച് പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ സുപ്രീംകോടതി നടത്തിയ അഭിപ്രായപ്രകടനത്തെ വിമര്‍ശിച്ച് തുറന്ന കത്ത്. 15 ജഡ്ജിമാരും 77 ഉദ്യോഗസ്ഥരും 25 മുന്‍ സായുധ സേന ഉദ്യോഗസ്ഥരും അടങ്ങുന്ന 117 പേരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എന്‍വി രമണയ്‌ക്കാണ് കത്ത് അയച്ചിരിക്കുന്നത്.
സുപ്രീംകോടതിയുടെ പരാമര്‍ശം ലക്ഷ്മണ രേഖ കടന്നുള്ളതാണ് എന്ന് കത്തില്‍ പറയുന്നു. നിര്‍ഭാഗ്യകരവും അഭൂതപൂര്‍വവുമായ അഭിപ്രായങ്ങളാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരില്‍ നിന്ന് ഉണ്ടായത്. ഹര്‍ജിയില്‍ ഉന്നയിക്കപ്പെട്ട വിഷയവുമായി നിയമപരമായി യാതൊരു ബന്ധവുമില്ലാത്ത നിരീക്ഷണങ്ങളാണ് കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും കത്തില്‍ പറയുന്നു.
രാജ്യത്ത് ഇതിനെ ചൊല്ലി നടന്ന ഉദയ്പൂര്‍ സംഭവം അടക്കം എല്ലാത്തിനും ഉത്തരവാദി നൂപുര്‍ ശര്‍മാണെന്നായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമര്‍ശം. അവര്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും അദേഹം ആവശ്യപ്പെട്ടു. തനിക്കെതിരെയുള്ള എല്ലാ എഫ്‌ഐആറുകളും ദല്‍ഹിയിലേക്ക് മാറ്റണമെന്ന നൂപുര്‍ ശര്‍മയുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: