ഭരണഘടനയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ വ്യാപക പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഫേസ്ബുക്കിലൂടെ വിഷയത്തില്‍ ‘പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി.
വരൂ പ്രിയരെ..നമുക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം…അതികാലത്തെഴുന്നേറ്റ് അവിടുത്തെ തെരുവുകളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തളിര്‍ത്തു പൂവിടരുകയും അവിടുത്തെ പ്രസംഗവേദികളില്‍ ഭരണഘടനാ ലംഘനങ്ങള്‍ പൂക്കുകയും ചെയ്തോ എന്നുനോക്കാം… അവിടെവച്ച് നിങ്ങള്‍ക്ക് ഞങ്ങളുടെ പ്രതിരോധവും പ്രതിഷേധവും തരും… കഥ -കുന്തവും കൊടചക്രവും…’ എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: