കുമരകം: കുമരകം ബോട്ട് ജെട്ടിക്ക് സമീപം വെള്ളവലിയ്ക്കു പോയി മടങ്ങുകയായിരുന്ന മത്സ്യത്തൊഴിലാളികളുടെ വള്ളം മുങ്ങി അപകടത്തില്‍പ്പെട്ടവരെ ജലഗതാഗത വകുപ്പ് ജീവനക്കാര്‍ രക്ഷപ്പെടുത്തി. ഇന്നലെ കുമരകം ജെട്ടിക്ക് ഏകദേശം 200 മീറ്റര്‍ അകലെ ശക്തമായ കാറ്റിലും കോളിലും വള്ളം മുങ്ങുകയായിരുന്നു. കുമരകം സ്വദേശികളായ കുഞ്ഞുമോന് കൊട്ടുവടി, രാജു പുല്പ്രച്ചിറ, അനുപ് കായ്ത്തറ, സാബു നടുച്ചിറ, ഷിജു (കുഞ്ഞ്) തോപ്പില്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
മുഹമ്മയില്‍ നിന്നും രാവിലെ പുറപ്പെട്ട സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എസ്-52 ബോട്ടിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ച് ബോട്ടില്‍ കയറ്റി കുമരകം ജെട്ടിയില്‍ എത്തിച്ചത്. ബോട്ട് മാസ്റ്റര്‍ ബിന്ദു രാജ്, സ്രാങ്ക് ഷൈന്‍ കുമാര്‍, ഡ്രൈവര്‍ അനസ്, ലാസ്കര്‍മാരായ പ്രശാന്ത്, രാജേഷ്, കോട്ടയം സ്റ്റേഷനിലെ സ്രാങ്ക് ഓമനക്കുട്ടന് എന്നീ ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മത്സ്യ തൊഴിലാളികള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെങ്കിലും പല ഉപകരണങ്ങളും നഷ്ടപ്പെട്ടതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: