തിരുവനന്തപുരം: ഇത്രയും ജനപ്രിയനായിട്ടുള്ള ഒരു ഗവര്‍ണറെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. ശ്രീചിത്തിര തിരുനാള്‍ പുരസ്ക്കാരം കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്.
കേരളം വിട്ട് പോകുന്നതിനെക്കുറിച്ച് ആലോചിക്കുക പോലും ചെയ്യരുതെന്നും ഗവര്‍ണറോട് അടൂര്‍ പറഞ്ഞു. അങ്ങനെ തീരുമാനിച്ചാലും ഞങ്ങള്‍ വിടില്ല. ഇവിടം വിട്ടുപോകരുത് എന്നത് കേരളീയരുടെ ആഗ്രഹമാണ്. ഒരു രക്ഷിതാവിനെ എന്നപോലെയാണ് കേരളീയര്‍ ഇപ്പോഴത്തെ ഗവര്‍ണറെ കാണുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും അവാര്‍ഡ് വാങ്ങാന്‍ സാധിച്ചതില്‍ തനിക്ക് അഭിമാനമുണ്ടെന്നും അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: