തിരുവനന്തപുരം: ഭരണഘടനയെ പരസ്യമായി അവഹേളിച്ച മന്ത്രി സജി ചെറിയാനെ വഴിയില്‍ തടയുമെന്ന് യുവമോര്‍ച്ച. മന്ത്രിയുടെ കോലം സെക്രട്ടേറിയറ്റിനു മുന്നില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കത്തിച്ചു.സിപിഎം അധികാരത്തില്‍ കയറിയതിനു ശേഷം വിവരമില്ലാത്ത നേതാക്കളാണ് മന്ത്രി പദവിയിലിരിക്കുന്നത്..കേരളത്തിലെ മൂന്നര കോടി ജനങ്ങളെ നാണം കെടുത്തുന്ന രീതിയിലാണ് കേരളത്തിലെ സിപിഎം നേതൃത്വം നല്കുന്ന മന്ത്രിമാരുടെ ഭാഗത്തുനിന്നും നടന്നുകൊണ്ടിരിക്കുന്നത്. ഭരണാധികാരികള്‍ക്ക് നേരെ കഴിഞ്ഞ ഒന്നര ആഴ്ചയോളം വരുന്ന ആരോപണങ്ങളെ അതിജീവിക്കാനുള്ള ഓട്ടത്തില്‍ ആണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരും സിപിഎം നേതൃത്വവും. ഇന്ന് കേരളത്തിലെ സാംസ്കാരിക വകുപ്പ് മന്ത്രി പോലും ഇന്ത്യന്‍ ഭരണഘടനയെ അവഹേളിക്കുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നത് , ഇത് ജനാധിപത്യത്തോടും രാഷ്ട്രത്തോടുമുള്ള വെല്ലുവിളിയാണ്.
രാജ്യദ്രോഹികള്‍ക്ക് കുടപിടിക്കുന്ന പ്രസ്താവനകൂടിയാണ് സജി ചെറിയാന് നടത്തിയത്. ഇതിന് മുഖ്യമന്ത്രി പിണറായി വിജയന് കുടപിടിക്കാതെ മന്ത്രി സജി ചെറിയന്റെ രാജി ആവശ്യപ്പെടണമെന്ന് യുവമോര്‍ച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് തിരുമല അനില്‍ ആവശ്യപ്പെട്ടു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര്.സജിത്ത് അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് നന്ദു, പൂവച്ചല്‍ അജി,നെടുമങ്ങാട് വിഞ്ജിത്ത്, ശ്രീജിത്ത് പാപ്പനംകോട്, കവിതാ സുഭാഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: