Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആധുനികവല്‍ക്കരണ പാതയില്‍ ഹരിതകര്‍മസേന; പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നു

ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിനുള്ള മൊബൈല്‍ ഫോണുകള്‍, മോണിറ്ററിംഗ് സെന്ററുകള്‍ക്കുള്ള ലാപ്ടോപ്പ് തുടങ്ങിയവ ലഭ്യമാക്കിക്കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ ആധുനികരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2022, 02:53 pm IST
in Kollam

കൊല്ലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കര്‍മസേന വഴി നടപ്പിലാക്കുന്ന പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നു. ഹരിതമിത്രം എന്ന പേരില്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം അഥവാ മൊബൈല്‍ അപ്ലിക്കേഷന്‍ സംവിധാനം നടപ്പിലാക്കുന്നതിന് ജില്ലയില്‍ 32 തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറായിക്കഴിഞ്ഞു.

ജില്ലയില്‍ കൊല്ലം കോര്‍പ്പറേഷന്‍, കരുനാഗപ്പള്ളി, പുനലൂര്‍, കൊട്ടാരക്കര, പരവൂര്‍ നഗരസഭകളും അലയമണ്‍, ചിറക്കര, ഇടമുളയ്‌ക്കല്‍, ഇളമ്പള്ളൂര്‍, എഴുകോണ്‍, ഇട്ടിവ, കടയ്‌ക്കല്‍, കല്ലുവാതുക്കല്‍, കുളക്കട,മയ്യനാട്, മൈനാഗപ്പള്ളി, നെടുമ്പന, ഓച്ചിറ, പനയം, പെരിനാട്, പിറവന്തൂര്‍, പൂതക്കുളം, പൂയപ്പള്ളി, ശാസ്താംകോട്ട, ശൂരനാട് തെക്ക്, തഴവ, തേവലക്കര, തൃക്കോവില്‍വട്ടം, ഉമ്മന്നൂര്‍, വെളിയം, വെട്ടിക്കവല, ഏരൂര്‍ ഗ്രാമപഞ്ചായത്തുകളുമാണ് ഒന്നാംഘട്ടത്തില്‍ പദ്ധതിക്കായി സജ്ജമായിട്ടുള്ളത്.

ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിനുള്ള മൊബൈല്‍ ഫോണുകള്‍, മോണിറ്ററിംഗ് സെന്ററുകള്‍ക്കുള്ള ലാപ്ടോപ്പ് തുടങ്ങിയവ ലഭ്യമാക്കിക്കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ ആധുനികരിക്കുന്നത്.  ഹരിത കര്‍മ്മ സേനാംഗം ഒരു വീട്ടില്‍ ചെന്നാല്‍ പ്ലാസ്റ്റിക് ശേഖരിക്കുന്ന അളവ്, യൂസര്‍ കീഎന്നീ വിവരങ്ങള്‍ മോണിറ്ററിംഗ് സെന്ററിലൂടെ ആപ്പ് വഴി ലഭ്യമാക്കും. ഹരിത കര്‍മ്മ സേനയ്‌ക്ക് പ്ലാസ്റ്റിക് നല്‍കുന്ന വീടുകളിലുള്ള അംഗങ്ങള്‍ക്ക് ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തു വിവരങ്ങള്‍ അറിയാം. ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കാനുള്ള സംവിധാനവും ആപ്ലിക്കേഷനിലുണ്ട്. അപാകതകള്‍ ഉണ്ടെങ്കില്‍ ഉടനടി പരിഹരിക്കാനുമാകും.

പദ്ധതിയുടെ ഭാഗമായി തദ്ദേശസ്ഥാപന ജനപ്രതിനിധികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍, വ്യാപാരി വ്യവസായ സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ക്കുള്ള പരിശീലന പരിപാടി വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ പൂര്‍ത്തിയായി വരികയാണ്. ഇന്ന് തേവലക്കര, ഇടമുളക്കല്‍ ഗ്രാമപഞ്ചായത്തുകളിലാണ് പരിശീലനം. ശുചിത്വമിഷന്‍, കില, കെല്‍ട്രോണ്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ഹരിതമിത്രം സ്മാര്‍ട്ട് പദ്ധതി നടത്തിപ്പ്.

Tags: WasteHaritha karmma senaപ്ലാസ്റ്റിക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരന്‍-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം അനുവദിച്ച് സര്‍ക്കാര്‍

Kerala

താമരശേരി ഫ്രഷ്‌കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റ് സംഘര്‍ഷം: ഒരാള്‍ കൂടി അറസ്റ്റില്‍

Kerala

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടെങ്കില്‍ കെട്ടിട നികുതി ഇളവ്

Kerala

ഹരിതകര്‍മ സേനാംഗങ്ങളുടെ ഉത്സവ ബത്ത 250 രൂപ വര്‍ദ്ധിപ്പിച്ചു

Kerala

കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കി: സിഐയ്‌ക്ക് നഗരസഭാ സെക്രട്ടറിയുടെ നോട്ടീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.