കോട്ടയം: ഫെയ്സബുക്കിലെ പരസ്യം കണ്ട് വായ്പ്പ എടുത്ത വീട്ടമ്മ തട്ടിപ്പിനിരയായി.പരസ്യത്തില്‍ ദത്താ റുപ്പി എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടതിന്് പ്രകാരം വീട്ടമ്മ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും ഗ്യാലറിയും, കോണ്ടാക്ട് ലിസറ്റും ആക്സസ് ചെയ്യാനുളള അനുവാദവും നല്കി.
ശേഷം വീട്ടമ്മ പതിനായിരം രൂപ വായ്പ്പ എടുത്തു.എന്നാല്‍ കോണ്ടാക്ടും, ഗ്യാലറിയും ഹാക്ക് ചെയ്ത തട്ടിപ്പ് സംഘം ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് കോണ്ടാക്ട് ലിസ്റ്റില്‍ ഉളളവര്‍ക്ക് അയച്ചു നല്‍കുമെന്ന് ഭീഷണിപ്പെടുത്തി.ഇത് കേട്ട് ഭയന്ന് വീട്ടമ്മ ഒരുമാസം കൊണ്ട് എഴുപതിനായിരം രൂപ തിരിച്ചടച്ചു.വീണ്ടും ഭീഷണി തുടര്‍ന്നതോടെ പണം നല്കാന് സാധിക്കില്ല എന്ന് അറിയിച്ചു.ഇതോടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു എന്നാണ് വീട്ടമ്മ പരാതി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: