കൊച്ചി : നടിയെ ആക്രമിച്ച കേസിലെ നിര്‍ണ്ണായക തെളിവുകളൊന്നായ മെമ്മറി കാര്‍ഡ് വിശദമായ പരിശോധനയക്ക് അയയ്ക്കാമെന്ന് ഹൈക്കോടതി. ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യന് തോമസാണ് ഹര്‍ജി പരിഗണിച്ചത്.
മെമ്മറി കാര്‍ഡിന്റെ ഹാഷ്വാല്യുവില്‍ മാറ്റം വന്നിട്ടുണ്ടെന്നും വിശദമായ പരിശോധനയ്ക്ക് അയയ്ക്കണമെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആവശ്യം. എന്നാല്‍ കേസ് വിചാരണയ്ക്കിടെ മെമ്മറി കാര്‍ഡിന്റെ ഹാഷ്വാല്യുവില്‍ മാറ്റം വന്നുവെന്ന് പറയുന്നത് എങ്ങനെയെന്ന് ചോദിച്ച ക്രൈംബ്രാഞ്ചിനോട് ചോദിച്ച കോടതി, ഇതില്‍ കോടതിയും അന്വേഷണ ഉദ്യോഗസ്ഥരും വിഷയത്തില്‍ വിദഗ്ധരല്ല. വിദഗ്ധര്‍ക്ക് മാത്രമേ ഇത് മനസിലാക്കാന്‍ കഴിയുവെന്നും ഹൈക്കോടതി പ്രതികരിച്ചു.
മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കേണ്ടെന്ന വിചാരണക്കോടതിയുടെ ഉത്തരവ് ഇന്ന് ഹൈക്കോടതി റദ്ദാക്കി. ഉത്തരവു പുറത്തിറങ്ങി രണ്ടു ദിവസത്തിനകം കാര്‍ഡ് സംസ്ഥാന ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കണം. ഏഴു ദിവസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി മുദ്ര വച്ച കവറില്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്
എന്നാല്‍ കേസില്‍ കക്ഷി ചേര്‍ന്ന എട്ടാം പ്രതിയായ നടന് ദിലീപ് പ്രോസിക്യൂഷന്റെ ഈ ആവശ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. വിചാരണ വൈകിപ്പിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കമെന്നാണ് ദിലീപിന്റെ വാദിച്ചത്. കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂവില്‍ മാറ്റം വന്നാല്‍ പ്രതികള്‍ ഉത്തരവാദികളല്ലെന്ന് അറിയിച്ചു.
എന്നാല്‍ കോടതിയുടെ കസ്റ്റഡിയിലുള്ള രേഖയാണെന്നും അതിന്റെ സത്യസന്ധത ചോദ്യം ചെയ്തിരിക്കുകയാണ്. ഇക്കാര്യം തെളിയിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ കോടതിയില്‍ അറിയിച്ചു. മെമ്മറി കാര്‍ഡ് കേന്ദ്ര ലാബില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുന്നതിന് എതിര്‍പ്പില്ലെന്നായിരുന്നു കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന് കോടതിയെ അറിയിച്ചരുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കാം. കാലതാമസമുണ്ടാകില്ലെന്നും അറിയിച്ചതിനെ തുടര്‍ന്നാണ് മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: