ന്യൂദല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) മേധാവി ദിനകര്‍ ഗുപ്ത കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടികാഴ്ച നടത്തി. ദല്‍ഹി പാര്‍ലമെന്റ് മന്ദിരത്തിലെ നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിലാണ് എന്‍ഐഎ മേധാവി എത്തിയത്. രാജസ്ഥാനിലെ ഉദയ്പൂരിലും മഹാരാഷ്ട്രയിലെ അമരാവതിയിലും ഹിന്ദു യുവാക്കളെ ഇസ്ലാമിക ഭീകരര്‍ കൊലപ്പെടുത്തിയ കേസുകള്‍ അന്വേഷിക്കാന്‍ എന്‍ഐഎയെ ഏല്‍പ്പിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് കൂടിക്കാഴ്ച.
നൂപുര്‍ ശര്‍മ്മയുടെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി ജൂണ്‍ 28നായിരുന്നു, ഉദയ്പൂരില്‍ കനയ്യലാല്‍ എന്ന തയ്യല്‍ക്കാരനെ പട്ടാപ്പകല്‍ ഇസ്ലാമിക മൗലികവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ജൂണ്‍ 21നായിരുന്നു അമരാവതിയില്‍ ഔഷധ വ്യാപാരിയായ ഉമേഷ് കോല്‍ഹെയെ അക്രമികള്‍ കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: