ഷിംല: ഹിമാചല്‍ പ്രദേശിലെ കുളിവില് ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് 16 പേര് മരിച്ചു.മരിച്ചവരില്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും.കുളുവിലെ നിയോലി-ഷാന്‍ഷെര്‍ റോഡിലെ ജംഗ്ല ഗ്രാമത്തിന് സമീപം രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്.ബസ്സില്‍ 40 പേര് ഉണ്ടായിരുന്നു.സൈഞ്ചിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം തെറ്റി കൊക്കയിലേക്ക് മറിയുകയായിരുന്നു.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചിലരുടെ നില ഗുരുതരമാണ്.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
കുളു ഡെപ്യൂട്ടി കമ്മീഷ്ണര്‍ അശുതോഷ് ഗാര്‍ഗ് സ്ഥലം സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്ക് ചേരുന്നതായി പ്രധാനമന്ത്രി അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട ലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: