വയനാട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിലെ മഹാത്മാഗാന്ധിയുടെ ചിത്രം തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസിലെ പ്രതിക്കൂട്ടിലാക്കി പോലീസ് അന്വേഷണ റിപ്പോര്‍ട്ട്. ഗാന്ധിജിയുടെ ചിത്രം തകര്‍ത്തതില്‍ എസ്എഫ്ഐക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയ റിപ്പോര്‍ട്ട് വയനാട് ജില്ലാ പോലീസ് മേധാവി ഡിജിപിക്കും, അന്വേഷണ സംഘത്തെ നയിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി ക്രൈംബ്രാഞ്ച് മേധാവിക്കും നല്‍കിയിരുന്നു. രണ്ട് റിപ്പോര്‍ട്ടുകളിലും കോണ്‍ഗ്രസിനെ തന്നെയാണ് പ്രതിക്കൂട്ടിലാക്കുന്നത്.
സംഭവ സമയത്ത് അവിടെ ഉണ്ടായിരുന്ന പോലീസ് ഫോട്ടോഗ്രാഫര്‍ എടുത്ത ചിത്രങ്ങളും ചില മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്തയുമാണ് റിപ്പോര്‍ട്ടില്‍ തെളിവായി ചേര്‍ത്തിട്ടുള്ളത്. അക്രമം നടത്തി എസ്എഫ്ഐ പ്രവര്‍ത്തകര്‍ പോയതിന് പിന്നാലെ പോലീസ് ഫോട്ടോഗ്രാഫര്‍ എടുത്ത ചിത്രത്തില്‍ മഹാത്മാഗാന്ധിയുടെ ചിത്രം ചുവരില്‍ ഉള്ളതായി വ്യക്തമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന് പുറമെ ഫയലുകള്‍ മേശപ്പുറത്തും ഉണ്ടായിരുന്നു. ഫോട്ടോഗ്രാഫര്‍ ഇറങ്ങി പോയതിന് പിന്നാലെ യുഡിഎഫ് പ്രവര്‍ത്തകര്‍ മുകളിലെത്തി.
നാലരയ്ക്ക് ശേഷം ഫോട്ടോഗ്രാഫര്‍ വീണ്ടുമെത്തി ചിത്രങ്ങള്‍ എടുത്തു. ഇതില്‍ ഫോട്ടോ ചില്ലു പൊട്ടി താഴെക്കിടക്കുന്നതായിട്ടാണ് ഉള്ളത്. ഫയലുകളും വലിച്ചുവാരി ഇട്ടിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ പോയതിന് ശേഷമെത്തിയ യുഡിഎഫ് പ്രവര്‍ത്തകരാണ് ഗാന്ധിജിയുടെ ഫോട്ടോ തകര്‍ത്ത് ഫയലുകള്‍ വാരി വലിച്ച് ഇട്ടതെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: