തിരുവനന്തപുരം: ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്ഷന് വര്‍ധന പൂര്‍ണമായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും. കേസരി മന്ദിരത്തിന് മുന്നില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും. രാവിലെ 11 ന് ബിനോയ് വിശ്വം എം പി ഉദ്ഘാടനം ചെയ്യും. വിവിധ ട്രേഡ് യൂണിയന് നേതാക്കള്‍ പങ്കെടുക്കും.
പത്ര പ്രവര്‍ത്തക പെന്ഷന് 1000 രൂപ വര്‍ധിപ്പിക്കുമെന്നാണ് ധന മന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഉത്തരവ് വന്നപ്പോള്‍ ഇത് 500 രൂപയായി കുറച്ചു. ധനവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ഇതിന് പിന്നില്‍. ഇത് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ പരിഹരിക്കാമെന്നാണ് മന്ത്രി ഉറപ്പ് നല്‍കിയത്.
മാധ്യമ പ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും പെന്ഷന് പദ്ധതി അട്ടിമറിക്കാന്‍ വര്‍ഷങ്ങളായി ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചു വരികയാണ്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ഉത്തരവും. ബജറ്റ് പ്രഖ്യാപനം പൂര്‍ണമായി നടപ്പാക്കണം എന്നാവശ്യപ്പെട്ടുള്ള ഈ സമരത്തില്‍ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും ജീവനക്കാരും പങ്കെടുക്കണമെന്ന് കെ യു ഡബ്ല്യൂ ജെ കെ എന്‍ ഇ എഫ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: