ഹൈദരാബാദ്: ഗുജറാത്ത് കലാപത്തിലെ സുപ്രീംകോടതി വിധി ചരിത്രപരമെന്ന് ബിജെപി നിര്‍വാഹക സമിതി യോഗത്തില്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. നരേന്ദ്ര മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിവും രാഷ്ട്രീയ പ്രേരിതവും എന്ന് കോടതി കണ്ടെത്തിയരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിര്‍വാഹക സമിതി യോഗത്തില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അമിത് ഷാ. പ്രതിപക്ഷം ചിതറി പോയിരിക്കുന്ന അവസ്ഥയാണ്. കോണ്‍ഗ്രസിനുള്ളിലെ ജനാധിപത്യത്തിനായി അംഗങ്ങള്‍ പരസ്പരം പോരടിക്കുകയാണ്. ഭയം കൊണ്ടാണ് ഗാന്ധി കുടുബം കോണ്‍ഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാത്തത്. കോണ്‍ഗ്രസിനകത്ത് ജനാധിപത്യം കൊണ്ടുവരാന്‍ ഒരുവിഭാഗം നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പൂര്‍ണമായും കുടുംബ പാര്‍ട്ടിയായി. കോണ്‍ഗ്രസിന് മോദി ഫോബിയ ആണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
രാജ്യത്തിനായി എടുക്കുന്ന എല്ലാ തീരുമാനങ്ങളെയും കോണ്‍ഗ്രസ് എതിര്‍ത്തു കൊണ്ടേയിരിക്കുന്നു. സര്‍ജിക്കല്‍ സ്െ്രെടക്ക് , കശ്മീരിലെ 370, വാക്സിനേഷന്. രാമക്ഷേത്രം തുടങ്ങിയവയെല്ലാം കോണ്‍ഗ്രസ് എതിര്‍ത്തു. അനുച്ഛേദം 370 റദ്ദാക്കിയതോടെ ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി. മോദി പ്രധാനമന്ത്രി ആയപ്പോള്‍ ആഭ്യന്തര സുരക്ഷയും അതിര്‍ത്തിയിലെ സുരക്ഷയും ശക്തിപ്പെട്ടു. അടുത്ത 40 വര്‍ഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപി യുഗമായിരിക്കും. ബിജെപി ഭരണത്തില്‍ ഇന്ത്യ ലോകത്തിനു മുമ്പില്‍ വിശ്വ ഗുരു ആകും.
ഇതുവരെ ഭരണം പിടിക്കാന്‍ സാധിക്കാത്ത കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഒഡീഷയിലും ബിജെപി അധികാരത്തില്‍ വരും. തെലങ്കാനയിലെയും ബംഗാളിലെയും കുടുംബാധിപത്യ അധികാരവാഴ്ച ബിജെപി അവസാനിപ്പിക്കും. അമിത് ഷാ പറഞ്ഞു.
രാഷ്ട്രപതിയെ തെരഞ്ഞെടുക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഒരുതവണ ദളിത് വിഭാഗത്തില്‍ നിന്നും ഒരുതവണ ആദിവാസി വനിതാ വിഭാഗത്തില്‍ നിന്നുമാണ് ബിജെപി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ദ്രൗപതി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വവും മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രമേയത്തില്‍ അമിത് ഷാ പ്രമേയത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വം ചരിത്രപരമാണെന്ന് പ്രമേയാവതരണത്തിന് മുന്‍പ് യോഗത്തില്‍ സംസാരിച്ച പ്രധാനമന്ത്രിയും പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ടാല്‍ ആദിവാസി വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതി ആകുന്ന ആദ്യ ആളാകും, മുര്‍മുവിന്റെ ജീവിതവും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും വിവരിച്ച് മോദിപറഞ്ഞു. ഉദയ്പൂരില്‍ കൊല്ലപ്പെട്ട കനയലാലിനും പഞ്ചാബി ഗായകന് സിദ്ദു മൂസവാലക്കും യോഗത്തിലവതരിപ്പിച്ച അനുശോചന പ്രമേയത്തിലൂടെ യോഗം ആദരാഞ്ജലി അര്‍പ്പിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: