ലണ്ടന്‍: ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിങ് സ്ട്രീറ്റില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-വ്യാപാര സഹകരണവും പരസ്പരധാരണകളും അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി.
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയുടെ വ്യക്തമായ രേഖാചിത്രം ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി, നൈപുണ്യവികസന, സംരംഭകത്വ വകുപ്പ് സഹമന്ത്രിയായ രാജീവ് ചന്ദ്രശേഖര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചു. പോളിഗണ്‍, കൂ, ബില്‍ഡര്‍. എഐ, നൈക്ക, സെഫക്സ്പേ തുടങ്ങി പ്രമുഖ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ സാരഥികള്‍ക്കൊപ്പമായിരുന്നു കൂടിക്കാഴ്ച.
യുകെ – ഇന്ത്യ വീക്കിന്റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ ഡിജിറ്റല്‍ മേഖലയില്‍ ഇന്ത്യ – യുകെ സഹകരണമെന്ന വിഷയത്തില്‍ മന്ത്രി പ്രഭാഷണം നടത്തി. വിവിധ വികസന മേഖലകളില്‍ ഒരു ദശകം മുമ്പുണ്ടായിരുന്ന അവസ്ഥയില്‍ നിന്ന് രാജ്യം ഏറെ മുന്നേറിയതായി അദ്ദേഹം പറഞ്ഞു. 5ജി അടക്കമുള്ള ഡിജിറ്റല്‍ മേഖലകളില്‍ തനത് സാങ്കേതികവിദ്യകള്‍ വികസിപ്പിച്ച് ഇന്ത്യ ഡിജിറ്റല്‍ രംഗത്ത് ഏറെ സ്വയം പര്യാപ്തത കൈവരിച്ചു. രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ 25 ശതമാനവും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്ക് നീക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം കോടി രൂപയുടെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിലേക്ക് രാജ്യം അതിവേഗം നടന്നടുക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: