ഉദയ് പൂര്‍: രാജസ്ഥാനിലെ ഉദയ് പൂരില്‍ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന്റെ പേരില്‍ തയ്യല്‍ക്കാരനായ കനയ്യലാലിനെ തലയറുത്തുകൊന്ന പ്രധാന പ്രതികളെ രോഷാകുലരായ ജനക്കൂട്ടം കോടതി മുറ്റത്ത് വെച്ച് ആക്രമിക്കാന്‍ ശ്രമം. പ്രധാനപ്രതികളായ ഗൗസ് മുഹമ്മദ്, റിയാസ് അട്ടാരി എന്നിവര്‍ ഉള്‍പ്പെടെയുള്ള നാല് പ്രതികളെയുംആക്രമിക്കാന്‍ ശ്രമിച്ചു.. ജയ് പൂര്‍ കോടതിക്ക് മുന്നില്‍വെച്ചായിരുന്നു ശനിയാഴ്ച ആക്രമണം നടന്നത്. കൂടുതല്‍ പൊലീസെത്തി അനിഷ്ടസംഭവങ്ങള്‍ തടഞ്ഞു. പിന്നീട് കൂടുതല്‍ പൊലീസ് സംരക്ഷണത്തോടെ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
വീഡിയോ കാണാം
ജയ് പൂരിലെ എന്‍ ഐഎ കോടതി മുറ്റത്ത് പൊലീസ് അകമ്പടിയോടെ കൊണ്ടുപോകുമ്പോഴാണ് രോഷാകുലരമായ ജനക്കൂട്ടം പ്രതികളെ വളഞ്ഞത്. ജനക്കൂട്ടത്തോടൊപ്പം അഭിഭാഷകരും പ്രതികളെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ചിലര്‍ പാകിസ്ഥാന്‍ മൂര്‍ദ്ദാബാദ് എന്നും കനയ്യ കൊലപാതകികള്‍ക്ക് വധശിക്ഷ നല്‍കുക എന്നും വിളിച്ചുപറയുന്നത് കേള്‍ക്കാമായിരുന്നു.
ജൂലായ് 28നാണ് കനയ്യകുമാറിലെ ഉദയ് പൂരിലെ ധന്‍ മണ്ഡി പ്രദേശത്തെ തയ്യല്‍ക്കടയിലേക്ക് കയറി വന്ന് രണ്ട് പേര്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇറച്ചി നുറുക്കുന്ന കത്തികൊണ്ടാണ് തലയറുത്തത്. പിന്നീട് ഈ കൊലപാതകത്തിന്റെ വീഡിയോ ഇരുവരും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.
ഗൗസ് മുഹമ്മദ്, റിയാസ് അട്ടാരി എന്നിവരെ മണിക്കൂറുകള്‍ക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേരെക്കൂടി പിന്നീട് പിടികൂടി. ഇവരെ നാല് പേരെയും 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടതിന്റെ പേരിലായിരുന്നു ഈ കൊലപാതകം. കനയ്യ ലാലിന്റെ കൊലപാതകത്തോടെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: