ന്യൂദല്‍ഹി: പ്രവാചകന്റെ ജീവിതത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ നൂപൂര്‍ ശര്‍മ്മ ഒരിക്കലും മാപ്പ് പറയരുതെന്ന് നെതര്‍ലാന്‍ഡ് എംപി. ഉദയ്പൂര്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം അവര്‍ക്കില്ല, അസഹിഷ്ണുതയുള്ള ജിഹാദി മുസ്ലീംങ്ങളാണ് ഇതിന് പിന്നില്‍. അവരാണ് ശിക്ഷിക്കപ്പെടേണ്ടതെന്നും ഡച്ച് എം.പിയായ ഗീര്‍റ്റ് വൈല്‍ഡേഴ്സ് പറഞ്ഞു. പ്രവാചക ജീവിതം തുറന്ന് കാട്ടിയ നൂപുര്‍ ശര്‍മ്മ ഹീറോയാണെന്നും ഗീര്‍റ്റ് ട്വീറ്റ് ചെയ്തു.
പ്രവാചകന് മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമര്‍ശം മൂലം രാജ്യത്ത് ഉണ്ടായ അനിഷ്ടസംഭവങ്ങള്ക്കെല്ലാം ഉത്തരവാദി നൂപുര്‍ ശര്‍മയാണെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിവാദപരമായ ചര്‍ച്ച ഞങ്ങള്‍ കണ്ടു. നൂപുര്‍ഇതെല്ലാം പറഞ്ഞ രീതിയും പിന്നീട് താനൊരു അഭിഭാഷകയാണെന്ന് പറയുന്നതും ലജ്ജാകരമാണ്.
രാജ്യത്ത് ഇതിനെ ചൊല്ലി നടന്ന ഉദയ്പൂര്‍ സംഭവം അടക്കം എല്ലാത്തിനും ഉത്തരവാദി നൂപുര്‍ ശര്‍മാണ്. അവര്‍ രാജ്യത്തോട് മാപ്പ് പറയണമെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. തനിക്കെതിരെയുള്ള എല്ലാ എഫ്ഐആറുകളും ദല്‍ഹിയിലേക്ക് മാറ്റണമെന്ന നൂപുര്‍ ശര്‍മയുടെ ഹര്‍ജിയോട് പ്രതികരിക്കുകയായിരുന്നു സുപ്രീം കോടതി. നൂപുര്‍ ഭീഷണി നേരിടുന്നുണ്ടെന്ന് അവരുടെ അഭിഭാഷകന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: