ബെംഗളൂരു: പ്രതിരോധ ഗവേഷണ വികസന ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ച ആളില്ലാ വിമാനത്തിന്റെ പ്രഥമ പരീക്ഷണപ്പറക്കല്‍ വിജയകരം. ചിത്രദുര്‍ഗയിലെ എയ്‌റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് ആദ്യ പരീക്ഷണപ്പറക്കല്‍ നടത്തിയത്.
വിമാനത്തിന്റെ പറന്നുയരലും ദിശാ നിര്‍ണയവും ലാന്‍ഡിങ്ങും സുഗമമായിരുന്നു. ഭാവിയില്‍ ആളില്ലാ വിമാനങ്ങള്‍ വികസിപ്പിക്കാനുള്ള നിര്‍ണായകമായ സാങ്കേതികവിദ്യകള്‍ സ്വന്തമാക്കുന്ന കാര്യത്തില്‍ ഈ ആളില്ലാ വിമാനം പ്രധാന നാഴികക്കല്ലാകും, ഡിആര്‍ഡിഒ പത്രക്കുറിപ്പില്‍ പറഞ്ഞു.
ചെറിയ ടര്‍ബോഫാന്‍ എന്‍ജിന്‍ ഉപയോഗിച്ചാണ് വിമാനം പ്രവര്‍ത്തിക്കുന്നത്. വിമാനത്തിന്റെ പുറത്തെ ഭാഗങ്ങള്‍ (എയര്‍ ഫ്രെയിം), വിമാന നിയന്ത്രണം, ഏവിയോണിക്‌സ് സിസ്റ്റം എന്നിവയെല്ലാം തദ്ദേശീയമായി വികസിപ്പിച്ചതാണ്. ഡിആര്‍ഡിഒയുടെ കീഴിലുള്ള ബെംഗളൂരു എയ്‌റോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (എഡിഇ) ആണ് വിമാനത്തിന്റെ രൂപരേഖ തയ്യാറാക്കിയതും വികസിപ്പിച്ചതും.
ആളില്ലാ വിമാനത്തിന്റെ വിജയകരമായ കന്നിപ്പറക്കലിന് ഡിആര്‍ഡിഒയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. നിര്‍ണായകമായ സൈനിക സംവിധാനങ്ങളുടെ കാര്യത്തില്‍ ആത്മനിര്‍ഭര്‍ ഭാരതിനു വഴിയൊരുക്കുന്ന സ്വയംഭരണ വിമാനങ്ങളിലേക്കുള്ള വലിയ നേട്ടം കൂടിയാണിതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. വിമാനം വികസിപ്പിച്ച ടീമിനെ ഡിആര്‍ഡിഒ ചെയര്‍മാനും ഡിഫന്‍സ് സെക്രട്ടറിയുമായ ഡോ. ജി. സതീഷ് റെഡ്ഡിയും അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: