Categories: Cricket

102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 98 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഓ്പണറായി ചേതേശ്വര്‍ പൂജാരയാണ് ശുഭ്മാന്‍ ഗില്ലിനൊപ്പം ഇറങ്ങിയത്. പൂജാരയും ഗില്ലും ചേര്‍ന്ന് ഇംഗ്‌ളണ്ട് ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ടപ്പോള്‍ ഇന്ത്യക്ക് ലഭിച്ചത് ഭേദപ്പെട്ട തുടക്കമാണ്.

Published by

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഋഷഭ് പന്ത്. 95 റണ്‍സില്‍ അഞ്ച് വിക്കറ്റിന് മുന്‍നിര തകര്‍ന്നപ്പോള്‍ ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ രവീന്ദ്ര ജഡേജയെയും കൂട്ടുപിടിച്ചാണ് പന്ത് സെഞ്ച്വറി നേടി ഇന്ത്യന്‍ ടീമിനെ കരകയറ്റിയത്. 90 പന്തില്‍ ഒരു സിക്‌സും 15 ഫോറും നേടി 102 റണ്‍സാണ് പന്തിന്റെ സമ്പാദ്യം. മറുവശത്ത് ജഡേജ അര്‍ധ സെഞ്ച്വറി തികച്ചു. 110 റണ്‍സില്‍ 51 റണ്‍സ് നേടി. പന്ത് സെഞ്ച്വറി തികക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് എന്ന നിലയിലാണ്.

ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 98 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഓ്പണറായി ചേതേശ്വര്‍ പൂജാരയാണ് ശുഭ്മാന്‍ ഗില്ലിനൊപ്പം ഇറങ്ങിയത്. പൂജാരയും ഗില്ലും ചേര്‍ന്ന് ഇംഗ്‌ളണ്ട് ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ടപ്പോള്‍ ഇന്ത്യക്ക് ലഭിച്ചത് ഭേദപ്പെട്ട തുടക്കമാണ്. ആദ്യ ആറ് ഓവറില്‍ പിടിച്ച് നിന്ന ഇരുവരും 27 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ ഏഴാം ഓവറില്‍ ഗില്ലിനെ (17) മടക്കി ആന്‍ഡേഴസ്ന്‍ വിക്കറ്റ് വേട്ട തുടങ്ങി.  

ഹനുമാന്‍ വിഹാരിക്കൊപ്പം ശ്രദ്ധിച്ച നീങ്ങിയ പൂജാരയെ 13 റണ്‍സില്‍ ആന്‍ഡേഴ്‌സണ്‍ പുറത്താക്കി. അധികം വൈകാതെ തന്നെ വിഹാരിയെയും (20) ഇന്ത്യക്ക് നഷ്ടമായി. മാത്യു പോട്ടിനാണ് വിക്കറ്റ്. പിന്നീട് വന്ന വിരാട് കോഹ് ലിക്കും അധിക സമയം ക്രീസില്‍ നില ഉറപ്പിക്കുവാന്‍ സാധിച്ചില്ല. 19 റണ്‍സെടുത്ത് കോഹ് ലിയും, പിന്നീട് ഇറങ്ങിയ ശ്രേയസ് അയ്യര്‍ 15 റണ്‍സെടുത്തും പുറത്തായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക