ന്യൂദല്‍ഹി: ഇന്നു രാവിലെ ഏഴു മണിവരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 197.74 കോടി (1,97,74,71,041) പിന്നിട്ടു. 2,57,61,312 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16ന് ആരംഭിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 3.67 കോടി യിലധികം (3,67,58,383) കൗമാരക്കാര്‍ക്ക് കോവിഡ്19 പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്കി. 18-59 വയസ് പ്രായമുള്ളവര്‍ക്കുള്ള കരുതല്‍ ഡോസ് 2022 ഏപ്രില്‍ 10 മുതല്‍ ആരംഭിച്ചു. ഇന്നു രാവിലെ ഏഴു വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിന് ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,04,09,003
രണ്ടാം ഡോസ് 1,00,66,532
കരുതല്‍ ഡോസ് 57,13,943
മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,84,24,110
രണ്ടാം ഡോസ് 1,76,27,482
കരുതല്‍ ഡോസ് 1,03,27,205
12-14 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 3,67,58,383
രണ്ടാം ഡോസ് 2,36,28,847
15-18 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 6,04,66,116
രണ്ടാം ഡോസ് 4,88,71,705
18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 55,82,91,841
രണ്ടാം ഡോസ് 50,17,07,192
കരുതല്‍ ഡോസ് 29,97,462
45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 20,34,53,248
രണ്ടാം ഡോസ് 19,35,31,330
കരുതല്‍ ഡോസ് 25,93,957
60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 12,72,66,892
രണ്ടാം ഡോസ് 12,08,86,104
കരുതല്‍ ഡോസ് 2,44,49,689
കരുതല്‍ ഡോസ് 4,60,82,256
രാജ്യത്ത് നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 1,07,189 ; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.25% ആണ്. ദേശീയ രോഗമുക്തി നിരക്ക് 98.55 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,413 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,28,36,906 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 17,070 പേര്‍ക്കാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,02,150 പരിശോധനകള്‍ നടത്തി. ആകെ 86.28 കോടിയിലേറെ (86,28,77,639) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.59 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.40 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: