ന്യൂദല്‍ഹി: ഇന്ത്യയില്‍ ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഏഴു സംസ്ഥാനങ്ങള്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍. ഗുജറാത്ത്, കര്‍ണാടക, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഹരിയാന, പഞ്ചാബ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ മത്സരിച്ചാണ് ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നത്. ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നി സംസ്ഥാനങ്ങളും മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ച വെച്ചയ്ക്കുന്നത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് പുറത്തുവിട്ടു. കേരളത്തില്‍ ഈ പട്ടികയില്‍ ഒന്നും ഇടം പിടിക്കാനായിട്ടില്ലന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാന്‍ 2020ല്‍ രൂപം നല്കിയ കര്‍മ്മ പദ്ധതി നടപ്പാക്കിയ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക. ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരാണ് ഈ ഏഴു സംസ്ഥാനങ്ങള്‍ എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതിവേഗം വളരുന്ന 11 സ്ഥാനങ്ങളുടെ പട്ടികയിലാണ് ഡല്‍ഹിയും പുതുച്ചേരിയും ത്രിപുരയും ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: