കടുത്തുരുത്തി: ഉത്സവങ്ങളായാലും സപ്താഹമായാലും തെരഞ്ഞെടുപ്പായാലും പ്രകാശന്റെ ശബ്ദം പ്രതിധ്വനിക്കും. വാക്കുകള്‍ക്കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിഭയാണ് പി.കെ. പ്രകാശ്. അനൗണ്‍സ്മെന്റ് രംഗത്തെ അതികായന്.35 വര്‍ഷത്തിലധികമായി അനൗണ്‍സ്മെന്റ് രംഗത്തുള്ള ഇദ്ദേഹത്തിന്റെ, ശബ്ദ ഗാഭീര്യവും വടിവൊത്ത വാക്കുകളും ആര്‍ക്കും മനസ്സിലാകുന്ന ശൈലിയുമാണ് അനൗണ്‍സ്മെന്റ് രംഗത്തെ പ്രശസ്തനാക്കിയത്. രണ്ടു പതിറ്റാണ്ടിലേറെയായി മള്ളിയൂര്‍ ക്ഷേത്രത്തിലെ ഏത് പ്രധാനപരിപാടികള്‍ക്കും പ്രകാശിന്റെ ശബ്ദം ഒരു പ്രധാന ആകര്‍ഷണമാണ്. മള്ളിയൂര്‍ പ്രകാശ് എന്ന പേര് ഇദ്ദേഹത്തിന് ലഭിക്കാനും ഇത് കാരണമായി.
എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും ഇദ്ദേഹം പ്രിയങ്കരനാണ്. തെരഞ്ഞെടുപ്പ് അടുത്താല്‍ പ്രകാശിന് തിരക്കാണ്. 1987ല്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ മാഞ്ഞൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ മത്സരിച്ച അയല്‍വാസിക്കു വേണ്ടി മൈക്കെടുത്ത പ്രകാശിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.നിരവധി മഹാന്മാരുടെ ആദരവുകള്‍ പ്രകാശ് ഏറ്റുവാങ്ങിയിട്ടുണ്ട്. കേരളത്തിലെ പല പ്രമുഖ ക്ഷേത്രങ്ങളിലും ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പല പ്രമുഖരും പങ്കെടുത്ത ചടങ്ങുകള്‍ ആങ്കറിങ് ചെയ്യാനുള്ള ഭാഗ്യവും പ്രകാശിന് ലഭിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായിരുന്നു. ബിന്ദുവാണ് ഭാര്യ. അഞ്ജലി, അനു, അനന്ദുകൃഷ്ണ എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: