മുംബൈ: ഗവര്‍ണര്‍ നിശ്ചയിച്ച പ്രകാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് മഹാരാഷ്ട്രയിലെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി വിധിച്ചതോടെ ഇനി ഉദ്ധവ് താക്കറെയുടെ മുന്നില്‍ അന്തസ്സുള്ള ഒരേയൊരു വഴിയേ അവശേഷിക്കുന്നുള്ളൂ. അത് രാജി പ്രഖ്യാപിക്കല്‍ മാത്രമാണ്.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഉദ്ധവ് താക്കറെ വാര്‍ത്തസമ്മേളനം വിളിച്ചിട്ടുണ്ട്. മിക്കവാറും ഈ വാര്‍ത്താസമ്മേളനത്തില്‍ രാജിപ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. അതല്ലെങ്കില്‍ വ്യാഴാഴ്ചത്തെ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ട് നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വരും.
ഇതിന് മുന്‍പ് മൂന്ന് വട്ടം സ്വമനസ്സാലേ രാജിവെയ്ക്കാന്‍ ഉദ്ധവ് താക്കറെ ഒരുങ്ങിയതാണ്. എന്നാല്‍ എങ്ങിനെയെങ്കിലും അധികാരത്തില്‍ തൂങ്ങാമെന്ന വിശ്വാസം കൊണ്ടോ, അതല്ലെങ്കില്‍ ശിവസേനയെ നെടുകെ പിളര്ക്കാമെന്ന ഗൂഢചിന്തയാലോ അപ്പോഴെല്ലാം ശരത് പവാറാണ് അദ്ദേഹത്തെ രാജിയില്‍ നിന്നും പിന്തിരിപ്പിച്ചത്.
അതിന് ശേഷം തെരുവില്‍ വിമത ശിവസേന എംഎല്‍എമാരെ നേരിടാന്‍ ഗുണ്ടാവെല്ലുവിളികള് നടത്തുകയായിരുന്നു പിന്നീട് സഞ്ജയ് റാവുത്തും മറ്റ് ശിവസേന നേതാക്കളും. ഭയപ്പെടുത്തി വിമത എംഎല്‍എമാരെ വശത്താക്കാമെന്ന ബുദ്ധി ഉപദേശിച്ചതും ശരത് പവാര്‍ തന്നെയാണ്.
ഏറ്റവുമൊടുവില്‍ രണ്ടര വര്‍ഷം അധികാരത്തില്‍ ഇരുന്നപ്പോള്‍ ചെയ്യാതിരുന്ന ഹിന്ദുത്വ പ്രവര്‍ത്തനം ഇന്ന് ചെയ്യുക വഴി വീണ്ടും ഉദ്ധവ് താക്കറെ അപഹാസ്യനായി. തിരിക്കിട്ട് ബുധനാഴ്ച വിളിച്ചുചേര്‍ത്ത മന്ത്രിസഭാ യോഗത്തില്‍ ഉദ്ധവ് താക്കറെ ഔറംഗബാദിനെ സാംബാജി നഗറായി പ്രഖ്യാപിക്കുകയായിരുന്നു. ഛത്രപതി ശിവജിയുടെ മകന് സാംബാജി ചക്രവര്‍ത്തിയുടെ പേര് നല്കിയപ്പോഴേയ്ക്കും ഏറെ വൈകിപ്പോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: