Categories: India

പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍

ഹിന്ദുത്വ പോരെന്ന ഏക്നാഥ് ഷിന്‍ഡെ പക്ഷത്തിന്‍റെ വിമര്‍ശനത്തിന് മറുപടിയായി ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്നാക്കി മാറ്റാന്‍ ഉദ്ധവ് താക്കറെ പക്ഷം. വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഈ തീരുമാനം. ജൂണ്‍ 29ന് ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തന്നെ ഈ തീരുമാനമെടുക്കാന്‍ ആലോചിക്കുന്നതായി ഗതാഗതമന്ത്രി അനില്‍ പരബ് പറഞ്ഞു.

Published by

മുംബൈ: ഹിന്ദുത്വ പോരെന്ന ഏക്നാഥ് ഷിന്‍ഡെ പക്ഷത്തിന്റെ വിമര്‍ശനത്തിന് മറുപടിയായി ഔറംഗബാദിന്റെ പേര് സാംബാജി നഗര്‍ എന്നാക്കി മാറ്റാന്‍ ഉദ്ധവ് താക്കറെ പക്ഷം. വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഈ തീരുമാനം. ജൂണ്‍ 29ന് ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തന്നെ ഈ തീരുമാനമെടുക്കാന്‍ ആലോചിക്കുന്നതായി ഗതാഗതമന്ത്രി അനില്‍ പരബ് പറഞ്ഞു.  

കഴിഞ്ഞ രണ്ടരവര്‍ഷമായി ബിജെപിയും മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേനയും തുടര്‍ച്ചയായി നഗരത്തിന്റെ പേര് മാറ്റാന്‍ കഴിയാത്തതിന് ഉദ്ധവ് താക്കറെ വിമര്‍ശിക്കുകയായിരുന്നു. അപ്പോഴെല്ലാം അത് അവഗണിച്ചിരുന്ന താക്കറെയാണ് വിശ്വാസവോട്ടെടുപ്പ് പ്രഖ്യാപിച്ചതിന്റെ തലേന്നാള്‍ തിരക്കിട്ട് പേര് മാറ്റം പ്രഖ്യാപിക്കാന്‍ ആലോചിക്കുന്നത്. ഛത്രപതി ശിവജിയുടെ മകന്‍ സാംബാജിയുടെ പേര് ഔറംഗബാദിന് നല്‍കണമെന്നായിരുന്നു ആവശ്യം. ഉദ്ധവ് താക്കറെയുടെ ഈ തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴയാണ്.  

ജൂണ്‍ 28ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ ഔറംഗബാദിന്റെ പേര് സാംബാജി നഗര്‍ എന്നാക്കി മാറ്റുന്ന കാര്യം ചര്‍ച്ച ചെയ്തെ്നന് ഗതാഗത മന്ത്രി അനില്‍ പരബ് പറഞ്ഞു. ജൂണ്‍ 29ന് നടക്കുന്ന അടുത്ത മന്ത്രിസഭായോഗത്തില്‍ വീണ്ടും ഈ വിഷയം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.  

കഴിഞ്ഞ രണ്ടര വര്‍ഷത്തിലെ ഭരണകാലത്ത് കെട്ടിപ്പൂട്ടിവെച്ച ഹിന്ദുത്വ കാര്‍ഡ് ഉദ്ധവ് താക്കറെപക്ഷം പുറത്തെടുക്കുന്നതിനെതിരെ ശക്തമായ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ശിവസേനയുടെ ഹിന്ദുത്വ ആശയങ്ങള്‍ക്ക് വിപരീത ആശയങ്ങളുള്ള കോണ്‍ഗ്രസും എന്‍സിപിയും സഖ്യകക്ഷികളായി ഭരണംനടത്തുമ്പോള്‍ ഹിന്ദുത്വ പാടെ ഒഴിവാക്കുന്ന സമീപനമായിരുന്നു ഉദ്ധവ് താക്കറെ കൈക്കൊണ്ടിരുന്നത്. ഈ അസംതൃപ്തിയാണ് വളര്‍ന്ന് വളര്‍ന്ന് 39 ശിവസേന എംഎല്‍എമാര്‍ ഉദ്ധവിനെതിരെ നിലപാടെടുക്കുന്നതില്‍ കലാശിച്ചത്. ഇതോടെയാണ് അവസാനനിമിഷം വീണ്ടും ശിവസേന വിമതരില്‍ ചില എംഎല്‍എമാരെയും തിരികെക്കൊണ്ടുവരാമെന്ന പ്രതീക്ഷയില്‍ തിരക്കിട്ട് ഔറംഗബാദിന്റെ പേര് മാറ്റുന്നത്.  എന്നാല്‍ സഖ്യകക്ഷികളായ കോണ്‍ഗ്രസും എന്‍സിപിയും ഇതിനെ ശക്തമായി എതിര്‍ക്കുകയാണ്. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക