കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്നയുടെ അഭിഭാഷകന് ആര്. കൃഷ്ണരാജ്. മതവികാരം വ്രണപ്പെടുത്തിയ കേസില്‍ ജാമ്യം അനുവദിക്കണമെന്നും കൃഷ്ണരാജ് ആവശ്യപ്പെട്ടു. കേസില്‍ കോടതി ജാമ്യം അനുവദിച്ചില്ലെങ്കില്‍ തനിക്കിതിരെ കുറ്റം നിലനില്‍ക്കുന്നുവെന്ന് വ്യാഖ്യാനിക്കപ്പെടുമെന്നും അത് തന്റെ ജീവന് ഭീഷണിയാകും എന്നുമാണ് ആര് കൃഷ്ണരാജിന്റെ വാദം.
കെഎസ്ആര്‍ടിസി ഡ്രൈവറെ വേഷത്തിന്റെ പേരില്‍ മതപരമായി സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ച് പോസ്റ്റ് ഇട്ടതിനാണ് ആര് കൃഷ്ണരാജിന് എതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് എടുത്തത്. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഈ കേസിലാണ് ഇപ്പോള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കൃഷ്ണരാജ് ജാമ്യഹര്‍ജി നല്‍കിയത്. ഇതിന്റെ അന്തിമ വാദത്തിനിടയിലാണ് തന്റെ കക്ഷിയുടെ ജീവന് ഭീഷണിയുണ്ടെന്ന് കൃഷ്ണരാജിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചത്.
തനിക്കെതിരേ മുഖ്യമന്ത്രിയും മറ്റ് ഉന്നത രാഷ്ട്രീയക്കാരും വലിയ വിമര്‍ശനമാണ് നിയമസഭയിലടക്കം ഉന്നയിച്ചിരിക്കുന്നത്. ഉയദ്പുര്‍ സംഭവത്തിന്റെ പത്രവാര്‍ത്തകള്‍ അടക്കം ഉയര്‍ത്തിക്കാട്ടിയാണ് ജീവന് ഭീഷണിയുണ്ടെന്ന കാര്യം അഭിഭാഷകന് വാദംഉന്നയിച്ചിരിക്കുന്നത്. ഏത് ജാമ്യവ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണെന്നും അഭിഭാഷകന് അറിയിച്ചു. കേസ് വിധി പറയാനായി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: