കാഞ്ചീപുരം: അനധികൃത മതപരിവര്‍ത്തനവും ലവ് ജിഹാദും അവസാനിപ്പിക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളും നിയമം പ്രാബല്യത്തില്‍ കൊണ്ടുവരണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) ആവശ്യപ്പെട്ടു.
കാഞ്ചീപുരത്ത് നടന്ന രണ്ട് ദിവസത്തെ കേന്ദ്ര ഗവേണിംഗ് കൗണ്‍സില്‍. യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഹിന്ദു വിശ്വാസങ്ങള്‍ക്കെതിരെ ഉയരുന്ന വിദ്വേഷ പരാമര്‍ശങ്ങളിലും യോഗം ആശങ്ക പ്രകടിപ്പിച്ചു. ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതിലും ക്ഷേത്രങ്ങളുടെ മേലുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങളിലും യോഗം ആശങ്ക പ്രകടിപ്പിച്ചു.
ഹിന്ദു മത വിശ്വാസങ്ങള്‍ക്കെതിരെ ഉയരുന്ന വിദ്വേഷ പരാമര്‍ശങ്ങളും ഹിന്ദുക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുന്നതും ഹിന്ദു ക്ഷേത്രങ്ങളുടെ സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതും ഉടന്‍ അവസാനിപ്പിക്കണമെന്നും വിഎച്ച്പി ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിന് ആവശ്യപ്പെട്ടു. 2024ല്‍ വിഎച്ച് പിയ്ക്ക് 60 വയസ്സ് തികയുന്നതോടനുബന്ധിച്ച് ഒരു കോടിയിലധികം പേരെ ചേര്‍ക്കും. വിഎച്ച്പി യൂണിറ്റുകളുടെ എണ്ണം ഒരു ലക്ഷമാകുന്നതോടൊപ്പം 15 ലക്ഷത്തോളം കാര്യകര്ത്തമാരും ഉണ്ടാകും.
തമിഴ്നാടിനെക്കുറിച്ച് ഹിന്ദു സമുദായത്തിന് ഏറെ അഭിമാനമുണ്ട്. നൂറ്റാണ്ടുകളായി ഹിന്ദു ധര്‍മ്മത്തിന്റെ പതാകവാഹകരായിരുന്നു തമിഴ്നാട്. തിരുവള്ളുവര്‍, രാമാനുജര്‍, വള്ളാളര്‍ എന്നീ ഗുരുക്കന്മാരുടെയും സ്വാമിമാരുടെയും നാടാണ് തമിഴ്നാട്. ഭാരത ചരിത്രത്തില്‍ ഹിന്ദു ഉണര്‍വ്വിന്റെ കേന്ദ്രമായിരുന്നു തമിഴ്നാട്. – സുരേന്ദ്ര ജെയിന് പറഞ്ഞു.
അനധികൃത മത പരിവര്‍ത്തനം ഏറ്റവും വലിയ കുറ്റകൃത്യവും മനുഷ്യരാശിയ്ക്കെതിരായ അതിക്രമവുമാണ്. മുള്ളമാരും മൗലവിമാരും മിഷണറിമാരും അവരുടെ മതപരമായ അവകാശമെന്ന പേരില്‍ ഈ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഈ ക്രിമിനല്‍ നടപടി അവസാനിപ്പിക്കാന്‍ സ്വാതന്ത്ര്യം ലഭിച്ച നാള് മുതല്‍ ആവശ്യപ്പെടുന്നു. അനധികൃത മതം മാറ്റം നിയമപരമായി തടഞ്ഞ സംസ്ഥാനങ്ങളെ സ്വാഗതം ചെയ്യുന്നതായും വിഎച്ച് പി അറിയിച്ചു.
ഹിന്ദുക്കളെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ക്രിസ്ത്യന്‍ സ്കൂളുകള്‍ തമിഴ്നാട്ടില്‍ ഉപയോഗപ്പെടുത്തുന്നു. അതിന് ഉദാഹരണമാണ് തഞ്ചാവൂര്‍ ജില്ലിയില്‍ ലാവണ്യ എന്ന പാവം പിടിച്ച കുട്ടിയുടെ ആത്മഹത്യ. ഇസ്ലാമിക മതമൗലിക വാദികളും ഹിന്ദു പെണ്‍കുട്ടികളെ ലവ് ജിഹാദിന് ഇരകളാക്കുന്നു. രാമനാഥ പുരം, മേലൂര്‍-മധുര എന്നിവിടങ്ങളില്‍ ലവ് ജിഹാദിന് ഇരകളായ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളുണ്ടായി.ഇത് അവസാനിപ്പിക്കണം- .വിഎച്ച് പി പ്രസ്താവനയില്‍ പറയുന്നു.
ഹിന്ദു ദൈവങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ സ്വതന്ത്രരായി വിലസുന്നു. ശിവലിംഗത്തെക്കുറിച്ചും വിശുദ്ധ ചിദംബരം നടരാജരെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ ഇതിന് ഉദാരണമാണ്. ഹിന്ദു സമുദായത്തിന്റെ വികാരങ്ങള്‍ എല്ലാ സംസ്ഥാനസര്‍ക്കാരുകളും മാനിക്കണം- പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: